മാര്‍ ഒസ്താത്തിയോസിന്റെ കബറിടത്തിലേക്ക് പദയാത്ര

സാമൂഹിക നീതിയുടെ പ്രവാചകനും സ്നേഹത്തിന്റെ അപ്പോസ്തോലനുമായിരുന്ന അഭി. ഒസ്താത്തിയോസ് തിരുമേനിയുടെ ഒന്നാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് അഭി. തിരുമേനിയുടെ കബറിടത്തിലേക്ക് പദയാത്ര നടത്തുന്നു.
നിരണം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15-ാം തീയതി 2.30-ന് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ ആശിര്‍വദിച്ച് ബഥനി അരമനയില്‍നിന്ന് ആരംഭിക്കും.
പദയാത്ര പാലിയക്കര, കട്ടപ്പുറം, കാവുംഭാവം, പൊടിയാടി, വളഞ്ഞവട്ടം, കടപ്ര, പരുമല, ചെന്നിത്തല, തട്ടാരമ്പലം വഴി  സെന്റ് പോള്‍സ് മിഷന്‍ സെന്ററില്‍ എത്തിച്ചേരും.

Comments

comments

Share This Post