ഇടവകകള്‍ സേവനത്തിന്റെ മാതൃകകളാകണം

ചെന്നൈ: സമൂഹത്തില്‍ അവഗണനയും അവശതയും അനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനമാണു ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
താംബരം മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന കേന്ദ്ര പ്രഖ്യാപനം നടത്തുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
കഷ്ടതയനുഭവിക്കുന്നവരോടു താരദാത്മ്യം പ്രാപിക്കാന്‍ വിശ്വാസികള്‍ക്കു കഴിയണം. വെറുക്കപ്പെട്ടവരെ വീണ്ടെടുക്കാനും സാധിക്കണം. ജാതിമതവര്‍ഗ സേവനം നല്‍കുക സഭയുടെ ദൌത്യമാണ്. പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഇടമായ ദേവാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു നന്മയുണ്ടാകുന്ന വിധത്തിലായിരിക്കണം. മാനവികത നിലനിര്‍ത്തുകയും വളര്‍ത്തുകയുമായിരിക്കണം തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ലക്ഷ്യം. ദേവാലയം ഒരു കുടുംബമാണെന്നും ഓരോ ഇടവകയുടെയും പ്രവര്‍ത്തനം സാമൂഹിക സേവനത്തിന്റെ മാതൃകയായിരിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ഓര്‍മ്മിപ്പിച്ചു.

Comments

comments

Share This Post