ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ പുരോഗമിക്കുന്നു

ന്യൂയോര്‍ക്ക്: ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്റെ വര്‍ദ്ധനവില്‍ കോണ്‍ഫറന്‍സ് ഭാരവാഹികള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. പ്ളെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് പള്ളിയില്‍ നടന്ന രജിസ്ട്രേഷന്‍ കിക്കോഫ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ്ജ് കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങള്‍ നല്‍കുകയായിരുന്നു.
ജൂലൈ 10 മുതല്‍ 13 വരെ അപ്സ്റേറ്റ് ന്യൂയോര്‍ക്കിലെ എലന്‍വില്ലിലുള്ള ഹേമന്‍ റിസോര്‍ട്ടിലാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് നടക്കുന്നത്. ഭദ്രാസന കൌണ്‍സിലാണ് കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.
സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവക വികാരി ഫാ.ഡോ. മാത്യു സി.ചാക്കോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫിനാന്‍സ് കമ്മിറ്റി ബിസിനസ് മാനേജര്‍ അജിത് വട്ടശേരില്‍, എന്റര്‍ടെയിന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷാജി വര്‍ഗീസ് എന്നിവരും കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു. ഇടവക സഹവികാരി ഫാ. വിജയ് തോമസ് നന്ദി പ്രകാശിപ്പിച്ചു.
ഭദ്രാസനത്തിന്റെ വിവിധ മേഖലകളിലായി റജിസ്ട്രേഷന്‍ കിക്കോഫുകള്‍ നടന്നുവരുകയാണ്. റോക്ക്ലാന്റ് ഏരിയായിലെ കിക്കോഫ് 24ന് രാവിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും. കോണ്‍ഫറന്‍സ് കോഡിനേറ്റര്‍ ഫാ. സുജിത് തോമസ്, കൌണ്‍സില്‍ അംഗങ്ങളും മറ്റ് ഭാരവാഹികളും പങ്കെടുക്കും.
വാഷിങ്ടണ്‍ ഏരിയായിലെ കിക്കോഫ് മാര്‍ച്ച് 3 ഞായറാഴ്ച സില്‍വര്‍ പ്രിംഗ്സിലെ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും. ഫാ. ലാബി ജോര്‍ജ്ജ് റജിസ്ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസമായ ജൂലൈ 10 ബുധനാഴ്ച പ്രശസ്ത ഗായകന്‍ കെ.ജി. മര്‍ക്കോസ് നയിക്കുന്ന ക്രൈസ്തവ ഗാനമേള ഉണ്ടായിരിക്കും. ഓണ്‍ലൈനിലൂടെയും റജിസ്ട്രേഷന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. ംംം.റശീരലലെരീിളലൃലിരല.ീൃഴ എന്ന വെബ് സൈറ്റിലൂടെ റജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്.

Comments

comments

Share This Post