ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വന്‍ഷന്‍ തുടങ്ങി

ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന കണ്‍വന്‍ഷന്‍ ബുധനാഴ്ച രാത്രി ആരംഭിച്ചു. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. Photo Gallery
വ്യാപകമായി വര്‍ദ്ധിച്ചുവരുന്ന നിസ്സംഗത മനുഷ്യനിലെ നന്മയെ തകര്‍ക്കുകയാണെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു. ക്രൂരത നിറഞ്ഞ ആത്മാവുള്ള സൃഷ്ടിയായി മനുഷ്യന്‍ മാറുകയാണെന്നും മാര്‍ ക്രിസോസ്റമോസ് ചൂണ്ടിക്കാട്ടി.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.തോമസ് കൊക്കാപറമ്പില്‍, ഫാ. മത്തായി കുന്നില്‍, സജി പട്ടരുമഠം എന്നിവര്‍ പ്രസംഗിച്ചു. കണ്‍വന്‍ഷന്‍ 16ന് സമാപിക്കും.

Comments

comments

Share This Post