സംയുക്ത ഓര്‍മപ്പെരുന്നാള്‍ അബര്‍ഡിനില്‍

മലങ്കര ഓര്‍ത്തഡോക്സ് സഭാഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിന്റെയും മുന്‍ അമേരിക്ക, യു.കെ. ഭദ്രാസനാധിപനായിരുന്ന തോമസ് മാര്‍ മക്കാറിയോസിന്റെയും, സഭയുടെ പുരാതന ഭദ്രാസനങ്ങളിലൊന്നായ നിരണം ഭദ്രാസനത്തെ അനുഗ്രഹകരമായി നയിച്ച ഭാഗ്യസ്മരണാര്‍ഹനും പുണ്യശ്ളോഹരുമായ തോമസ് മാര്‍ ദീവന്നാസിയോസിന്റെയും, മലങ്കര സഭാരത്നം ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് എന്നീ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ 17ന് രണ്ടിന് സമ്മര്‍ഹില്‍ പാരിഷ് ചര്‍ച്ചില്‍ നടത്തുന്നു. ഇടവക വികാരി ഫാ. നൈനാന്‍ കുര്യാക്കോസ് മുഖ്യകാര്‍മികനായിരിക്കും.
17ന് ഉച്ചയ്ക്ക് ഒന്നിന് സണ്‍ഡേസ്കൂളും, രണ്ട് മുതല്‍ നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, ധൂപപ്രാര്‍ത്ഥന, സ്നേഹവിരുന്ന് എന്നിവ നടക്കും. സന്ധ്യാപ്രാര്‍ത്ഥന സജി തോമസിന്റെ ഭവനത്തില്‍ നടത്തപ്പെടുന്നതാണ്.
മുന്‍ വര്‍ഷങ്ങളിലേപോലെ ഈ വര്‍ഷവും കഷ്ടാനുഭവ ശുശ്രൂഷകള്‍ ഫാ. നൈനാന്‍ കുര്യാക്കോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുവാന്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. നൈനാന്‍ കുര്യാക്കോസ് (വികാരി) – 00353877516463
രാജു സി.എസ് (സെക്രട്ടറി) – 07449146566
ജയിംസ് ജോര്‍ജ് (ട്രഷറര്‍) – 07828043867
E-mail: stthomasorthodoxaberdeen@yahoo.co.uk

Comments

comments

Share This Post