മലങ്കരയുടെ രത്നം-മാര്‍ ഒസ്താത്തിയോസ്

“നരച്ചതല ശോഭയുള്ള കിരീടമാകുന്നു. നീതിയുടെ മാര്‍ഗ്ഗത്തില്‍ അതിനെ പ്രാപിക്കാം” (സദ്യശവാക്യം 16:31). പരി. പരുമല തിരുമേനി, ഭാഗ്യസ്മരണാര്‍ഹരായ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി, ദാനിയേല്‍ മാര്‍ പീലക്സിനോസ് എന്നിവര്‍ക്കുശേഷം സഭാഗോപുരത്തില്‍ സേവനത്തിന്റെ തിരിനാളം അണയാതെ കാത്തുസൂക്ഷിച്ച കര്‍മ്മയോഗിയാണ് ഭാരത ഓര്‍ത്തഡോക്സ് സഭാ സമൂഹത്തിലെ സീനിയര്‍ മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി.
സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരുടെ നീതിക്കായും സേവനത്തിനായും സ്വയം സമര്‍പ്പിച്ച സേവന സുവിശേഷത്തിന്റെ പടനായകന്‍. കഷ്ടപ്പെടുന്ന സമൂഹത്തിന്റെ കണ്ണീരൊപ്പുന്ന പാപങ്ങളുടെ പടത്തലവന്‍. വാര്‍ദ്ധക്യത്തിന്റെ നരച്ചശോഭയില്‍ ക്രൈസ്തവ ചൈതന്യം സ്ഫുരിക്കുന്ന സമാധാനത്തിന്റെ കാവല്‍ഭവന്‍. സത്യവിശ്വാസ സംരക്ഷകരായ സഭാസമൂഹത്തില്‍ പ്രാര്‍ത്ഥനയുടെയും ലാളിത്യ ജീവിതത്തിന്റെയും ജീവിച്ചിരിക്കുന്ന ദാര്‍ശനികന്‍. ഈ വിശേഷണങ്ങളെല്ലാം അന്വര്‍ത്ഥമാക്കി അല്പം വേറിട്ട വഴിയിലൂടെ തന്റേതായ പാദമുദ്ര പതിപ്പിച്ചുകൊണ്ട് ക്രൈസ്തവ ജീവിതത്തിന്റെ സ്വയപരിത്യാഗവും, സ്നേഹവും കരുതലുമൊക്കെ ഞങ്ങള്‍ക്കുമുമ്പില്‍ വരച്ചുകാട്ടുന്ന “സഭാരത്നം” ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ നല്ല ഓര്‍മ്മകള്‍ക്ക് തലകുനിച്ചുകൊണ്ടും മദ്ധ്യസ്ഥത യാചിച്ചുകൊണ്ടും തിരുമേനി പങ്കുവെച്ച ചില ചിന്തകള്‍ ഒരിക്കല്‍കൂടി കുറിച്ചുന്നു.
കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

Comments

comments

Share This Post