മാര്‍ ഒസ്താത്തിയോസിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്

മാവേലിക്കര: സ്നേഹത്തിന്റെ പ്രവാചകന്‍ ഓര്‍ത്തഡോകസ് സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്. കബറിടം സ്ഥിതി ചെയ്യുന്ന പുളിമൂട് സെന്റ് പോള്‍സ് മിഷന്‍ സെന്ററിലേക്ക് തീര്‍ഥാടകരുടെ പ്രവാഹം. Photo Gallery  Video 1  Video 2
സമീപ പ്രദേശങ്ങളിലെ ദേവാലയങ്ങളില്‍ നിന്ന് പദയാത്രയായി കഴിഞ്ഞ ദിവസം രാത്രിയില്‍ നൂറു കണക്കിനു വിശ്വാസികള്‍ കബറിങ്കല്‍ എത്തി. മാര്‍ ഒസ്താത്തിയോസ് സ്ഥാപിച്ച വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ ഇന്നലെ നടന്ന അനുസ്മരണച്ചടങ്ങുകളില്‍ പങ്കെടുത്തു. ഒസ്താത്തിയോസിന്റെ ഒന്നാം ഓര്‍മ പെരുനാള്‍ ദിനമായ ഇന്നലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ കുര്‍ബാന നടന്നു. മാര്‍ ഒസ്ത്താത്തിയോസ് അവസാനമായി രചിച്ച പുസ്തകം ഉള്‍പ്പെടെ മൂന്നു ഗ്രന്ഥങ്ങള്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു.
തോമസ് മാര്‍ അത്തനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യാക്കൂബ് മാര്‍ ഏലിയാസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ. കെ.എല്‍. മാത്യു വൈദ്യന്‍ കോറെപ്പിസ്കോപ്പ, ഫാ. ജേക്കബ് മാത്യു, ഫാ. ജേക്കബ് ജോണ്‍, ഫാ. ജോണ്‍സ് ഈപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post