വിന്റര്‍ കാര്‍ണിവല്‍

മയൂര്‍വിഹാര്‍ സെന്റ് ജോണ്‍സ് മോഡല്‍ സ്കൂളിന്റെ വാര്‍ഷികദിനാഘോഷവും സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ വിന്റര്‍ കാര്‍ണിവലും സംയുക്തമായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു.
നോയിഡ കളക്ടര്‍ എ.കെ.എസ്. സുന്ദരം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡല്‍ഹി ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്.സക്കറിയി റമ്പാന്‍, പണിക്കേഴ്സ് ട്രാവല്‍സ് ചെയര്‍മാന്‍ ബാബു പണിക്കര്‍, വികാരി ഫാ. ഷാജി മാത്യൂസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പള്ളിയിലെ ആദ്ധ്യാത്മിക സംഘടനകള്‍, പ്രാര്‍ത്ഥനായോഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണശാലകള്‍, വിനോദ പരിപാടികള്‍, ഗെയിംസ് സ്റാളുകള്‍ എന്നിവ ഒരുക്കിയിരുന്നു. വിവിധ സാമൂഹിക സംഘടനകള്‍, കലാസാംസ്കാരിക കേന്ദ്രങ്ങള്‍, സെന്റ് ജോണ്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട കലാപരിപാടികള്‍ മേളയ്ക്ക് കൊഴുപ്പേകി.

Comments

comments

Share This Post