പരി. എപ്പിസ്കോപ്പല് സുന്നഹദോസ് 18ന് ആരംഭിക്കും

പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് 18 മുതല്‍ 22 വരെ പരി.ബസ്സേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതിയന്‍ കാതോലിക്ക ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും.
മലങ്കര സഭയിലെ എല്ലാ മേല്‍പ്പട്ടക്കാരും സുന്നഹദോസില്‍ പങ്കെടുക്കും. പരി. സഭയുടെ വിശ്വാസം, ആരാധന, ആത്മീയ ജീവിതം, എന്നിവയെ സംബന്ധിച്ച് സുപ്രധാനവും നിര്‍ണ്ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊളളുന്നതിന് അധികാരമുളള പരമോന്നത സമിതിയാണ് പരി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ്.

Comments

comments

Share This Post