വന്ദ്യ ഒ.റ്റി. കുര്യാക്കോസ് കോര്‍-എപ്പിസ്കോപ്പാ ദിവംഗതനായി

അമയന്നൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദികനും ദീര്‍ഘനാള്‍ വടക്കന്‍മണ്ണൂര്‍ സെന്റ്‌ തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായിരുന്ന ഓമത്തില്‍ ഒ.ടി.കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ (89) ദിവംഗതനായി.
അമയന്നൂര്‍ ഹൈസ്‌കൂള്‍ റിട്ട. അദ്ധ്യാപകനാണ്. പാച്ചിറ താബോര്‍ സെന്റ്‌ മേരീസ്, അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെന്റ്‌ മേരീസ്, കഴുന്നുവലം സെന്റ്‌ തോമസ്, നെടുമാവ് സെന്റ്‌ പോള്‍സ്, അരീപ്പറമ്പ് സെന്റ്‌ ജോര്‍ജ് എന്നീ പള്ളികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭൌതീകശരീരം 22ന് 3.30ന് അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം 5ന് വീട്ടില്‍ എത്തിക്കും. ഭാര്യ: മേരിക്കുട്ടി കുറിയാക്കോസ് (റിട്ട. അദ്ധ്യാപിക, സെന്റ്‌ തോമസ് ഗേള്‍സ് ഹൈസ്‌കൂള്‍, പുത്തനങ്ങാടി), കോട്ടയം കൊന്നയില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ.ഷാജി കെ. തോമസ് (പീഡിയാട്രീഷന്‍, ചെത്തിപ്പുഴ സെന്റ്‌ തോമസ് ഹോസ്പിറ്റല്‍), ഏബ്രഹാം കുറിയാക്കോസ് (അസിസ്റ്റന്റ് ഗവര്‍ണര്‍, റോട്ടറി ഡിസ്ട്രിക്റ്റ് 3211), ഡോ.സൂസന്‍ ജോര്‍ജ് (ന്യൂയോര്‍ക്ക്). മരുമക്കള്‍: ഡോ.മേരി ഫിലിപ്പ് (മാറാടി, ഐക്കരക്കുടി), ജ്യോതി എബ്രഹാം (ചിറത്തിലാട്ട്, വാകത്താനം), ജോര്‍ജ് മാത്യു (ന്യൂയോര്‍ക്ക്-മൂവാറ്റുപുഴ ഐക്കരക്കുടി).
ശവസംസ്‌കാര ശുശ്രൂഷകള്‍ 23ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടില്‍ ആരംഭിച്ച് അമയന്നൂര്‍ കുരിശുപള്ളി, ഒറവയ്ക്കല്‍ കുരിശുംതൊട്ടി എന്നിവിടങ്ങളില്‍ നഗരികാണിക്കല്‍ ശുശ്രൂഷയ്ക്കുശേഷം 3.30ന് വടക്കന്‍മണ്ണൂര്‍ സെന്റ്‌ തോമസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.
പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ ശവസംസ്‌കാരശുശ്രൂഷയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ.ജോസഫ് മാര്‍ ദീവന്നാസ്യോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മ്മികരാകും.

Comments

comments

Share This Post