മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മപ്പെരുനാള്‍ ആചരിച്ചു

കോട്ടയം. പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മപ്പെരുനാളിന്റെ ഭാഗമായി പഴയ സെമിനാരിയില്‍ കുര്‍ബാനയും വിവിധ ചടങ്ങുകളും നടന്നു. Photo Gallery
പെരുനാളിന്റെ ഭാഗമായി ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് സ്മാരക മന്ദിരത്തിന്റെ ആശീര്‍വാദം പരിശുദ്ധ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. തുടര്‍ന്നു നടന്ന മര്‍ത്തമറിയം വനിതാ സമാജത്തിന്റെ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. Video 1
വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ജേക്കബ് കുര്യന്‍, മെര്‍ലിന്‍ ടി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സമ്മേളനം മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സക്കറിയ മാര്‍ തെയോഫിലോസ് ഉദ്ഘാടനം ചെയ്തു. ബോംബെ ഭദ്രാസനാധിപനും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. ജോര്‍ജ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സന്യാസി സമ്മേളനം കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് അധ്യക്ഷത വഹിച്ചു. Video 2
ഫാ. ജേക്കബ് കോയിപ്പള്ളി പ്രഭാഷണം നടത്തി. യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം അങ്കമാലി ഭദ്രാസനാധിപനും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫാ. പി.വൈ. ജസന്‍ അധ്യക്ഷത വഹിച്ചു. വൈദിക സെമിനാരി പ്രഫസര്‍ ഫാ. നൈനാന്‍ കെ. ജോര്‍ജ് പ്രസംഗിച്ചു. Video 3

Comments

comments

Share This Post