തീര്‍ത്ഥയാത്ര

ഒ.സി.വൈ.എം. യു.എ.ഇ. സോണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ 79-ാമത് ഓര്‍മ്മയോടനുബന്ധിച്ച് പരിശുദ്ധന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന അലൈന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലേക്ക് മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നു. Notice
യു.എ.ഇ.ലുള്ള ഒ.സി.വൈ.എം. യൂണിറ്റുകളുടെ നേതൃത്വത്തില്‍ എത്തുന്ന തീര്‍ത്ഥാടന സംഘത്തെ യു.കെ.-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, ഇടവക വികാരി, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, യുവജനപ്രസ്ഥാനം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
തീര്‍ത്ഥാടന സംഘങ്ങള്‍ മാര്‍ച്ച് ഒന്നിന് വൈകിട്ട് 3.30ന് പുതുതായി പണികഴിപ്പിക്കുന്ന ദേവാലയങ്കണത്തില്‍ എത്തിച്ചേരും.
വാര്‍ത്ത അയച്ചത്
ഫാ.ടി.ജെ. ജോണ്‍സണ്‍
(പ്രസിഡന്റ് യു.എ.ഇ. സോണ്‍)

Comments

comments