ചിന്നമ്മ മാത്യു നിര്യാതയായി

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറിയും ഫ്രാങ്ക്ലിന്‍ സെന്റര്‍ ഫോര്‍ റിഹാബിലിറ്റേഷന്‍ റെസ്ളിപിറ്റോറി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറുമായ ഡോ. ഫിലിപ്പ് ജോര്‍ജിന്റെ ഭാര്യാ മാതാവ് ചിന്നമ്മ മാത്യു (76) നിര്യാതയായി. സംസ്കാരം നടത്തി.
റിപ്പബ്ളിക്കന്‍ നാഷണല്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍ പുനലൂര്‍ കറവൂര്‍ മേലേതില്‍ ചങ്ങാലിപ്പള്ളില്‍ മാത്യു വര്‍ഗീസിന്റെ സഹധര്‍മ്മിണിയാണ്. പരേത കോടുകുളഞ്ഞി പരേതയായ ചാണ്ടി വര്‍ഗീസിന്റെയും ശോശാമ്മ ചാണ്ടിയുടെയും ഇളയ മകളാണ്. വാലിസ്ട്രീം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവകയിലെ സജീവ പ്രവര്‍ത്തകയായിരുന്നു.
മക്കള്‍: അലക്സ് മാത്യു, ഷീലാ ജേക്കബ്, ഷൈലാ ഫിലിപ്പ് ജോര്‍ജ്ജ്. മറ്റ് മരുമക്കള്‍: റാണി മാത്യു, ജേക്കബ് ജേക്കബ്. കൊച്ചുമക്കള്‍: അശ്വിന്‍, റിയാനാ, ബേസില്‍, ഷോണ്‍, അരുണ്‍, അലന്‍.

Comments

comments

Share This Post