ദൈവവചനം ഹൃദയങ്ങളെ ഐക്യപ്പെടുത്തും

ബത്തേരി: ദൈവവചനം മനുഷ്യഹൃദയങ്ങളെ ഐക്യപ്പെടുത്തുന്നതാണെന്ന് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.
ഒന്‍പതാമത് വയനാട് മേഖലാ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്താ. ഹൃദയശുദ്ധീകരണമാണ് മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം. സ്നേഹത്തില്‍ അധിഷ്ഠിതമായ ഐക്യം ഓരോരുത്തരും ആഗ്രഹിക്കണം. സമൂഹത്തില്‍ നന്മ നിലനിര്‍ത്താനും സാമുദായിക മൈത്രി നിലനിര്‍ത്തുവാനും ഇതുമൂലം സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭദ്രാസന സെക്രട്ടറി ഫാ. സഖറിയ വെളിയത്ത്, ഫാ. ഫിലിപ്പ് തരകന്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി ഗായകസംഘം ഗാനശുശ്രൂഷ നടത്തി. ഫാ. ബേബി ജോണ്‍, ഫാ. വര്‍ഗീസ് മണ്ടറത്ത്, ഫാ. ടി.എം. കുര്യാക്കോസ്, ഫാ. മോന്‍സി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

Comments

comments

Share This Post