ആരാണ് സഭാപിതാക്കന്മാര്‍-ഫാ.ഡോ.കെ.എം. ജോര്‍ജ്ജ്

ആരാണ് സഭാപിതാക്കന്മാര്‍?
പൌരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലും പാശ്ചാത്യ (റോമന്‍ കത്തോലിക്കാ) പാരമ്പര്യത്തിലും സഭാ പിതാക്കന്മാര്‍ക്ക് സുപ്രധാനമായ ഒരു സ്ഥാനമുണ്ട്. സഭയുടെ വിശ്വാസം, വേദശാസ്ത്രം എന്നിവയിലാണു പിതാക്കന്മാര്‍ക്ക് ആധികാരികമായ സ്ഥാനം നാം കൊടുക്കുന്നത്. എ.ഡി. 325-ലെ നിഖ്യാ സുന്നഹദോസിനു ശേഷം, ‘പിതാക്കന്മാരുടെ വിശ്വാസം’ എന്ന പ്രയോഗം സഭയില്‍ വേരുറച്ചു. അറിയോസിന്റൈ‚വേദവിപരീതത്തിനെതിരെ, സഭയുടെ സത്യവിശ്വാസമാണു നിഖ്യായില്‍ കൂടിയ പിതാക്കന്മാര്‍ പ്രഖ്യാപിച്ചത്. അപ്പോള്‍ƒ’പിതാക്കന്മാരുടെ വിശ്വാസം’ എന്ന പ്രയോഗത്തില്‍ക്കാണുന്ന ‘പിതാക്കന്മാരെ’ പൊതുവായ അര്‍ത്ഥത്തില്‍ സത്യവിശ്വാസ സംരക്ഷകന്മാര്‍ എന്നു നിര്‍വ്വചിക്കാം. അങ്ങനെയെങ്കില്‍, സത്യവിശ്വാസം സംരക്ഷിച്ച നമ്മുടെ പൂവ്വികന്മാര്‍ എല്ലാവരും സഭാപിതാക്കന്മാരാണോ, അതോ ആ ബഹുമതി ഏതാനും ചിലര്‍ക്കു മാത്രമായി സഭ മാറ്റിവച്ചിരിക്കുകയാണോ?
‘ആരാണ് സഭാപിതാക്കന്മാര്‍’ എന്ന ചോദ്യത്തിനു വളരെ വ്യക്തമായ ഒരുത്തരം നല്‍കാന്‍ പൌരസ്ത്യ പാരമ്പര്യം മടിക്കുന്നു. എന്നാല്‍ റോമന്‍ കത്തോലിക്കാ സഭ അതിനു ചില വ്യക്തമായ മാനദണ്ഡങ്ങള്‍ƒകണ്ടുപിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതു പിന്നാലെ കാണാം. സഭാപിതാക്കന്മാര്‍, പിതാക്കന്മാരുടെ വിശ്വാസം എന്ന രണ്ട് പുരാതന പ്രയോഗങ്ങളുടെ പശ്ചാത്തലം സൂചിപ്പിക്കേണ്ടതുണ്ട്. കൂടുതല്‍ വായിക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

Comments

comments

Share This Post