ശ്രാദ്ധപ്പെരുന്നാള്‍ കൊടിയിറങ്ങി

ചെങ്ങന്നൂര്‍: പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ അന്ത്രയോസ് ബാവായുടെ 321-ാം ശ്രാദ്ധപ്പെരുന്നാള്‍ കൊടിയിറങ്ങി. Photo Gallery
ഇന്നലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിച്ചു. ഈ വര്‍ഷത്തെ ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് ഫാ.ഡോ. ടി.ജെ. ജോഷ്വായ്ക്ക് നല്‍കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. ഏപ്രില്‍ 17ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ പറഞ്ഞു. തുടര്‍ന്ന് സമബഹസദ്യയും നടന്നു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ പുരോഹിതരും വിശ്വാസികളും അടക്കം നൂറുകണക്കിന് പേര്‍ സമൂഹസദ്യയില്‍ പങ്കെടുത്തു.
ഇന്ന് രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കണ്ടനാട് വെസ്റ് ഭദ്രാസനാധിപന്‍ അബിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കൊടിയിറങ്ങി.
സിറിയയില്‍ നിന്ന് 1768ല്‍ എത്തിയ വിശുദ്ധ അന്ത്രയോസ് ബാവാ കേരളത്തിലെ വിവിധ പള്ളികള്‍ സന്ദര്‍ശിച്ച ശേഷമാണ് പുത്തന്‍കാവിലെത്തി ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Comments

comments

Share This Post