മാര്‍ തിമോത്തിയോസ് മെത്രാപ്പോലിത്ത ലാഗോസില്‍

ലാഗോസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ യുറോപ്പ് ആഫ്രിക ഭദ്രാസനാധിപന്‍ അഭി.  ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലിത്ത നൈജിരിയന്‍ തലസ്ഥാനമായ ലാഗോസില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. 2 മുതല്‍ 8 വരെ നീളുന്ന  മെത്രാപ്പോലിത്തയുടെ പ്രഥമ നൈജിരിയന്‍ സന്ദര്‍ശനത്തിന്‍െറ ഭാഗമായി 3ന് ലാഗോസില്‍ നടന്ന വി. കുര്‍ബാനയിലും പൊതുസമ്മേളനത്തിലും ഇരുനൂറിലേറെ വിശ്വാസികള്‍ പങ്കുകൊണ്ടു.
ഇരുപത്തി ഒന്‍പതു വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് മലങ്കര നിന്നും ഒരു മെത്രാപ്പോലിത്ത നൈജീരിയ സന്ദര്‍ശിക്കുന്നത്.
വി. കുര്‍ബാനയ്ക്ക് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ വിവിധ സഭ  പ്രതിനിധികള്‍, സാമൂഹ്യ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ ആശംസ അര്‍പിച്ചുകൊണ്ട് പ്രസംഗിച്ചു. ചടങ്ങുകളില്‍ ജാതി, മത, സഭാ വ്യത്യാസമില്ലാതെ വിവിധ തുറകളിലുള്ള കേരളീയ സമൂഹത്തിന്‍െറ സാന്നിധ്യവും സഹകരണവും പ്രശംസനീയമാണെന്ന് തിരുമേനി തന്‍െറ മറുപടി പ്രസംഗത്തില്‍ അറിയിച്ചു.
പ്രവാസി ജീവിതത്തിലും നമ്മുടെ വിശ്വാസവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകത തിരുമേനി ഉദ്ബോധിപ്പിച്ചു. ജേക്കബ് ജോണ്‍ പൂവത്തൂര്‍ നേതൃത്വം നല്‍കിയ കമ്മിറ്റിയാണ് തിരുമേനിയുടെ സന്ദര്‍ശനതിനും  ചടങ്ങു കളുടെ വിജയത്തിനും ചുക്കാന്‍ പിടിച്ചത്.

Comments

comments

Share This Post