നഴ്സുമാര്‍ക്കായി കോച്ചിംഗ് ക്ളാസ്

ഡല്‍ഹിയിലെ വിവിധ ഗവണ്‍മെന്റ് ഹോസ്പിറ്റലുകള്‍ക്കായി നടക്കുന്ന റിക്യൂട്ടിംഗ് പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന നഴ്സുമാര്‍ക്കായി പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ കോച്ചിംഗ് ക്ളാസുകള്‍ സംഘടിപ്പിക്കുന്നു.
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഡല്‍ഹി ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒ.സി.എം.എഫ്. എന്ന സംഘടനയാണ് ഇതിന് ചുമതല വഹിക്കുന്നത്. ഡി.എസ്.എസ്.എസ്.ബി.യുടെ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചതിനാല്‍ അതിന് മുന്‍നിര്‍ത്തിയുള്ള പഠനമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
മാര്‍ച്ച് 10ന് മൂന്നു മണിക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രലില്‍വെച്ച് ക്ളാസുകള്‍ ഉദ്ഘാടനം ചെയ്യും.
ആതുരസേവനരംഗത്ത് മികച്ച പ്രവര്‍ത്തകരെ കണ്ടെത്തുകയും അവരുടെ സേവനം സാധാരണക്കാരന് ലക്ഷ്യമാക്കപ്പെടണമെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ ഹ്രസ്യകാല കോഴ്സിലേക്ക് ജാതിമതഭേദമെന്യേ ആര്‍ക്കും ചേര്‍ന്നു പഠിക്കാവുന്നതാണ്.
നഴ്സിംഗ് സംബന്ധമായ പുതിയ അറിവുകളും ഇംഗ്ളീഷ്, ഹിന്ദി, കണക്ക്, സോഷ്യല്‍ സയന്‍സ്, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളും പഠനവിധേയമാക്കും. ചെറിയ റജിസ്ട്രേഷന്‍ മാത്രമെ ഈടാക്കുകയുള്ളു.
മുന്‍കൂട്ടി രജിസ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുക.
ആനി യോഹന്നാന്‍ (കോ-ഓര്‍ഡിനേറ്റര്‍)
മൊബൈല്‍-9811994564

Comments

comments

Share This Post