വലിയ നോമ്പ് ധ്യാനയോഗവും ഗാനശുശ്രൂഷയും മാര്‍ച്ച് 22ന്

ബാസില്‍ഡന്‍: മലങ്കര ഓര്‍ത്തഡോക്‌സ സഭയുടെ യുകെ, യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്തെന്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിന്റെയും വ്രതശുദ്ധിയുടെയും അനുഗ്രഹത്തിന്റെ ദിവ്യ ദിനങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ നമ്മുടെ കര്‍ത്താവിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ഓര്‍മപുതുക്കുന്ന ഈ ദിവസങ്ങള്‍ നമ്മുടെ ജീവിതത്തിലും രൂപാന്തരത്തിന്റെ അനുഭവം ഉണ്ടാക്കുവാനുള്ള പ്രാര്‍ത്ഥനയോടുകൂടി മലങ്കര ഓര്‍ത്തഡോക്‌സ സഭയിലെ പ്രമുഖ സുവിശേഷ പ്രസംഗകനും ധ്യാന ഗുരുവുമായ വെരി റവ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ ധ്യാന പ്രസംഗം നടത്തും.
ബാസില്‍ഡന്‍ ഗിവര്‍ഗീസ് മാര്‍ ഓസ്ത്തിയോസ് നഗറില്‍ വച്ച് (James Hornsby school, Leinster Road, Laindon, Basildon, Essex SS 155 NX) മാര്‍ച്ച് 22ന് വൈകീട്ട് ആറുമണിക്ക് നടത്തും. ധ്യാനയോഗത്തിലും ഗാന ശുശ്രൂഷയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. മാത്യു എബ്രഹാം പാലത്തിങ്കല്‍ അറിയിക്കുന്നു.
വിശദവിവരങ്ങള്‍ക്ക്
കോ-ഓര്‍ഡിനേറ്റേഴ്‌സ്

റോയി ഫിലിപ്പോസ് -0758012982
സുനില്‍ തങ്കച്ചന്‍ – 07446198962.

Comments

comments

Share This Post