കുറിഞ്ഞി പള്ളി; കമ്മിറ്റിയെ 17ന് തിരെഞ്ഞെടുക്കണം

പുത്തന്‍കുരിശ് കുറിഞ്ഞി പള്ളിയിലെ മാനേജിംഗ് കമ്മിറ്റിയെ 17നു തിരഞ്ഞെടുക്കാനും ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അഭിഭാഷക കമ്മിഷന്‍ എ.എന്‍. സന്തോഷ് ഏപ്രില്‍ ഒന്നിനകം സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പള്ളി മാനേജിംഗ് കമ്മിറ്റിയിലേക്ക് 28 അംഗങ്ങളെ കണ്ടെത്താനും ഇവരില്‍ നിന്നു സെക്രട്ടറിയെ തിരഞ്ഞെടുക്കാനുമാണ് ഈ നടപടി. ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കാനും പുത്തന്‍കുരിശ് സി.ഐ.ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Comments

comments

Share This Post