യേശുവും കൂനിയായ സ്ത്രീയും-ഫാ.ബിജു പി.തോമസ്

പരി. നോമ്പിലെ പുണ്യകാലത്ത് ഒരു സ്ത്രീ കൂടി ധ്യാനലോകത്തിന്റെ സുതാര്യതയിലേക്കു കടന്നു വരുന്നു. പരിശുദ്ധ സുവിശേഷകന്‍ ലൂക്കോസ് മാത്രമാണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്.
യേശുക്രിസ്തു സിനഗോഗില്‍ ഉപദേശിച്ചുകൊണ്ടിരുന്നു. ക്രിസ്തുവിന്റെ കാലത്ത് യഹൂദാരുടെ ആല്‍മീക ജീവിതത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നത് രണ്ട് തരം ആരാധനാലയങ്ങളാണ്. ഒന്ന്: ജെറുസലേം ദേവാലയം. ദൈവിക വെളിപാടുകള്‍ക്ക് അനുസൃതമായി വിധിപ്രകാരം നടത്തപ്പെടുന്ന യാഗങ്ങളാണ് ജെറുസലേം ദേവാലയത്തിലെ ആരാധന.
രണ്ട് : സിനഗോഗുകള്‍. രാഷ്ട്രീയ കാരണങ്ങളാല്‍ ചിതറിപാര്‍ത്ത യഹൂദാര്‍ക്കിടയില്‍ രകാം ദേവാലയകാലയളവില്‍ രൂപപ്പെട്ടതാണ് സിനഗോഗുകളും സിനഗോഗ് ആരാധനയും. രണ്ടാം ദേവാലയകാലമായി കരുതപ്പെടുത്താന്‍ 530 BCE – 70CE കാലയളവിനെയാണ്. മൂന്ന് രാഷ്ട്രീയ കാരണങ്ങളാണ് സിനഗോഗ് ആരാധന വളരുവാന്‍ കാരണമായത് 1. യെറുശലേം ദേവാലയത്തിന്റെ നശീകരണവും ബാബിലോണ്‍ പ്രവാസവും (587/6 BCE) സ്വാതന്ത്രം, സാമ്രാജ്യം, അധികാരം, ആരാധനാലയം ഇവ നഷ്ടമാകയും വിദേശത്ത് പ്രവാസികളായി ജീവിക്കേണ്ടകി വന്നപ്പോള്‍ പുതിയ വേദശാസ്ത്രം, ആരാധനാരീതി, മറ്റു മതങ്ങളുമായുള്ള ബന്ധം എന്നിവയില്‍ പുതിയ നിലപാടുകള്‍ സ്വീകരിക്കേണ്ടി വന്നു. 2. വര്‍ദ്ധിതമായ യവനായ സംസ്കാരത്തിന്റെ സ്വാധീനം. 3. റോമന്‍ അധിനിവേശത്തിന്റെ ശക്തി. ആയിരകണക്കിനു സിനഗോഗുകള്‍ യഹൂദ സംസ്കാരത്തിന്റെയും മതജീവിതത്തിന്റെയും ആത്മീയതയുടെയും കേന്ദ്രങ്ങളായി ലോകമാസകലം വ്യാപിച്ചു. നൂറുകണക്കിനു സിനഗോഗുകള്‍ പലസ്തീനില്‍ യേശുക്രിസ്തുവിന്റെ ജീവിത കാലത്തുകായിരുന്നു. പല സുനഗോഗുകളിലും ക്രിസ്തു നിത്യസന്ദര്‍ശകനും തിരുവെഴുത്തു വായനക്കാരനും ഉപദേശകനും ആയിരുന്നു. യഹൂദാരെ പ്രതിസന്ധികളിലും പ്രശ്നങ്ങളുടെ സഹസ്രാബ്ദങ്ങളിലൂടെയും ശക്തീകരിച്ചു നിലനിര്‍ത്തുന്നതില്‍ സിനഗോഗുകള്‍ എന്ന പ്രാര്‍ത്ഥനാലയങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
ആദ്യനൂറ്റാകുകളില്‍ ക്രൈസ്തവ സ‘യുടെ പ്രാരം‘നാളുകളില്‍ സുനഗോഗുകള്‍ ക്രൈസ്തവരുടെ കൂടിവരവിനും ആരാധനാക്രമങ്ങള്‍ ക്രമപ്പെടുത്തുന്നതിനും സുനഗോഗുകള്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ചിട്ടുണ്ട്.
ശാബത് : ആഴ്ചയിലെ ഏഴാം ദിവസം ശാബതായി യഹൂദാര്‍ പരിഗണിച്ചിരുന്നു. ശാബത് വിശ്രമദിനമായി ആചരിക്കുന്നു. ശാബതാചരണത്തിന് അടിസ്ഥാനമായി “ഇങ്ങനെ ആകാശവും ഭൂമിയും ആവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്തശേഷം താന്‍ ചെയ്ത സകലപ്രവൃത്തിയില്‍ നിന്നും ഏഴാം ദിവസം നിവൃത്തനായി, താന്‍ സൃഷ്ടിച്ചുകാക്കിയ സകല പ്രവൃത്തിയില്‍ നിന്നും നിവൃത്തനായതുകൊക് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു’ ഉല്‍പത്തി : 2/1-3 എന്ന വാക്യവും, പത്തുകല്പനയിലെ “ശാബതുനാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക’ പുറപ്പാട് 20/8 എന്ന വാക്യത്തെയും കണക്കാക്കുന്നു. ഭൌതിക കര്‍മ്മങ്ങളില്‍ എന്നും പരിപൂര്‍ണ്ണമായി ഒഴിഞ്ഞ് സ്രഷ്ടിതാവായ ദൈവവുമായി ഗാഢബന്ധത്തിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് ശാബത്. ആത്മീക ഔന്നത്യത്തിന്റെ പ്രതീകമായ ശാബതാചരണം ആത്മാവ് നഷ്ടപ്പെട്ട അനുഷ്ടാനങ്ങളുടെയും, ആചാരങ്ങളുടെയും നിയമകുരുക്കില്‍ അകപ്പെട്ട് ജീര്‍ണ്ണിച്ചു പോയി.
കൂനിയായ സ്ത്രീ: ദ്വീര്‍ഘകാലമായി (പതിനെട്ട് വര്‍ഷം) നിവര്‍ന്നു നിന്ന് ജീവിക്കുവാന്‍ പ്രയാസപ്പെട്ട ഒരു സ്ത്രീയാണ് ഈ സം‘വത്തിലെ പ്രധാന കഥാപാത്രം. ശരീരത്തെ നിവര്‍ന്നു നില്‍ക്കുവാന്‍ ശക്തീകരിക്കുന്ന നട്ടെല്ല് വളഞ്ഞു ദുര്‍ബലമായതാണ് കൂനിനു കാരണം. മുകളിലേക്കും മുന്‍പോട്ടും ദൃഷ്ടി ചലിപ്പിക്കുവാന്‍ കഴിയാത്ത ദുരവസ്ഥയാണ് കൂനിയ്ക്ക്. ഭൂമിയിലേക്കു മാത്രം ദൃഷ്ടി ഊന്നി ജീവിക്കുമ്പോള്‍ പ്രത്യാശ ഇല്ലാതാകുന്നു. സ്ത്രീയുടെ കൂനിനു കാരണമായി സുവിശേഷകന്‍ കാട്ടുന്നത് ദുരാത്മാവിന്റെ ബാധയായിട്ടാണ്. ശരീരം ആത്മാവിന്റെ ആലയം ആയി തിരുവെഴുത്തു പറയുന്നു. വിശുദ്ധാത്മാവിന്റെ അസാന്നിധ്യത്തില്‍ ശരീരം ദുരാത്മാവിന്റെ ആവാസസ്ഥലമായി മാറുകയും ആരോഗ്യപരമായ ജീവിതം നയിപ്പാന്‍ അസാധ്യമായി തീരുകയും ചെയ്യുന്നു. നട്ടെല്ലു വളയുന്ന അവസ്ഥയില്‍ സ്വാതന്ത്യ്രമില്ലായ്മയും വേഗത കുറയ്ക്കുകയും ചെയ്യുന്ന ജീവിതാവസ്ഥ സംജാതമാകുന്നു. ഭൌതികതയിലേക്കു മാത്രം ശ്രദ്ധയൂന്നുമ്പോള്‍ ഭൂമിയുടെ മോഹങ്ങളില്‍ ജീവിതം കുടുങ്ങുകയും, മോഹവലയത്തില്‍ നിന്ന് രക്ഷപെടാനാവാതെ ശ്വാസം മുട്ടുകയും ചെയ്യും. ചിലര്‍ കൂനിപ്പോകുന്നത് അപകര്‍ഷതാബോധം മുഖേനയാണ്. സമൂഹത്തിന്റെ ജീവിത നിലവാരത്തിനനുസൃതമായി, സാമൂഹികം, ധാര്‍മ്മികം, സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ പിന്നോക്കം ആകുമ്പോള്‍ സമൂഹത്തോടൊപ്പം നടക്കാതെ പിന്‍വലിയുകയോ, ഒപ്പം ചേരാതെയോ ജീവിക്കുന്നു.
വൈവിധ്യമാര്‍ന്ന ചുമതലകള്‍ (Multiple Responsibilities) നിര്‍വ്വഹിക്കപ്പെടേകി വരുന്ന സ്ത്രീകള്‍ക്ക് ആരോഗ്യം പെട്ടെന്ന് ക്ഷയിച്ചുപോകുന്നു. അമ്മ, മകള്‍, ‘ഭാര്യ തുടങ്ങിയ കുടുംബപരമായ ചുമതലകളും തൊഴില്‍, സാമൂഹ്യ-മത, സാംസ്കാരിക മറ്റ് ദൌത്യങ്ങളും നിര്‍വ്വഹിക്കപ്പെടേകി വരുമ്പോള്‍ പരിക്ഷീണയാകുന്നു. കൂടെ നില്‍ക്കേകവര്‍ മനസ്സിലാക്കാതെ വരുമ്പോള്‍ ഏക ആശ്രയം പ്രാര്‍ത്ഥനാലയത്തില്‍ ഈശ്വരസന്നിധി മാത്രമാകുന്നു. കൂനിന്‍മേല്‍ കുരു’ പോലെയാണ് സ്ത്രീത്വത്തിന്മേല്‍ അടിച്ചേല്‍പിക്കുന്ന അവജ്ഞ പുരുഷനൊപ്പം നില്‍ക്കുവാന്‍ സമ്മതിദായ്ക  മാത്രമല്ല ഒരു ഉപഭോഗ വസ്തു എന്ന നിലയിലേക്ക് (an object of man’s lust) അവളെ തരം താഴ്ത്തുന്നു. സ്ത്രീ ശരീരം ഏറ്റവും ലാഭകരമായ കച്ചവടം ആയി പരിഗണിയ്ക്കപ്പെടുന്ന ഒരു സംസ്കൃതിയില്‍ നിവര്‍ന്നു നില്‍ക്കുവാന്‍ സ്ത്രീയ്ക്ക് കഴിയുന്നതെങ്ങനെ?
വനിതാ ദിവസത്തിന്റെ തലേദിവസത്തെ ഡെല്‍ഹി എഡിഷന്‍ വര്‍ത്തമാനപത്രത്തില്‍ എട്ടു സ്ത്രീ മാനഭംഗങ്ങള്‍ വായിക്കപ്പെടേക അവസ്ഥ സ്ത്രീത്വത്തിന്റെ വിലയിടിയുന്നതിന്റെ ദുര്‍സൂചനയല്ലെ. മൂന്ന് വയസ്സുകാരി മുതല്‍ മാനഭംഗത്തിന്റെ ഇരകളാകുന്നു. ദിനോസറുകള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നു എന്ന് പറയുന്നതുപോലെ സ്ത്രീകള്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നു എന്ന് പറയേകി വരുമോ?
സ്ത്രീ നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു’. പല സൌഖ്യദാനത്തിലും രോഗി ക്രിസ്തുവിന്റെ അരികലേക്ക് ആവശവുമായി വരുന്നു. മൌനിയായി, ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ ഇരുന്നവളുടെ മനോവേദന തിരിച്ചറിഞ്ഞ് ക്രിസ്തു ആശ്വാസത്തിന്റെ ഔഷധം അവളിലേക്ക് ഒഴിക്കുന്നു. ഒരു പ്രാര്‍ത്ഥനയില്‍ ഇങ്ങനെ കാണുന്നു. ഭൂമി വിതയ്ക്കുന്നവന്റെ പിന്നാലെ പോയിട്ടില്ല; മറിച്ച് വിതയ്ക്കുന്നവന്‍ വിത്തുമായി ഭൂമിയുടെ അരികില്‍ എത്തുന്നു. ദൈവസ്നേഹം മനുഷ്യരിലേക്ക് ഒഴുകി എത്തുകയാണ്. ക്രിസ്തുവിന്റെ കരുണാദ്രമായ നയനങ്ങള്‍ മനുഷ്യനെ-മുറിഞ്ഞ ഹൃദയങ്ങളെ തേടി എത്തുന്നു. മകന്റെ അരികിലേക്ക് ഇറങ്ങിവരുന്ന പിതാവും, ആടിനെ തേടി അലയുന്ന ഇടയനും മറ്റും നല്‍കുന്ന സന്ദേശവും ഇതു തന്നെയല്ലെ. ക്രിസ്തുവിന്റെ തിരുവവതാരം തന്നെ ഈ അന്വേഷണത്തിന്റെ, അലച്ചിലിന്റെ ഭാഗം ആണല്ലോ. ക്രിസ്തുവിന്റെ സ്നേഹം വിമോചനവും സ്വാതന്ത്യ്രവും ആകുന്നു. സ്ത്രീകള്‍ സ്വതന്ത്രര്‍ ആകണം. ആണ്‍കണ്ണുകള്‍ക്ക് ആകര്‍ഷകം ആകുവാന്‍ ആടയാഭരണങ്ങളുടെ അടിമത്വത്തില്‍ വീണുടയുന്നതിനല്ല സ്ത്രീത്വം. പുരുഷമേല്‍ക്കോയ്മയുടെ ഉപഭോഗവസ്തുവും അല്ല സ്ത്രീത്വം. വ്യക്തിത്വം നിലനിര്‍ത്തി, സ്വതന്ത്രമായി ചില ദൌത്യങ്ങള്‍ നിര്‍വ്വഹിപ്പാനായുക്.
സ്വാതന്ത്യ്രം എന്ന ആശയത്തെ ദുര്‍വാഖ്യാനം ചെയ്തു ലോകത്തെ തകര്‍ക്കില്ല എന്നു കരുതുന്നു. ദൈവം നല്‍കുന്ന മഹത്തായ ദാനം സ്വാതന്ത്യ്രം ആകുന്നു. ഇവള്‍ അബ്രഹാമിന്റെ മകള്‍: വേദപുസ്തകത്തില്‍ ഒരേ ഒരു തവണ കാണപ്പെടുന്ന അഭിസംബോധനയാണ് “അബ്രഹാമിന്റെ മകള്‍’ എന്നത്. അത് കൂനിയായ സ്ത്രീ ആണ്. പേരില്ലാത്തവളാണ് ഈ സം‘വത്തിലെ സ്ത്രീ. പേരില്ലാത്ത അവസ്ഥപോലെ മോശമായ ഒരവസ്ഥ മറ്റെന്താണ്. ഒരു പേരിനും, പേരു നിലനിര്‍ത്തുന്നതിനും എന്തെല്ലാം പരിശ്രമങ്ങളും പരാക്രമങ്ങളും കാണുന്നു. പേരു വിളിച്ചും സംഭാഷണം നടത്തുമ്പോള്‍ എന്തൊരാനന്ദമാണ് വ്യക്തികള്‍ അനു‘വിക്കുന്നത്. പേരും മുഖവുമില്ലാത്ത മനുഷ്യര്‍ ഇന്നനേകമാണ്. “മുഖപുസ്തകം’ Facebook പ്രചുരപ്രചാരം നേടിയിട്ടും മുഖമില്ലാത്തവര്‍ ഒട്ടനേകം ആകുന്നു. മുറിയ്ക്ക് വെളിയിലിറങ്ങാന്‍ അനുവാദം ഇല്ലാത്തവര്‍, ഇറങ്ങിയാല്‍ തന്നെ മുഖം കാട്ടാതെ മറച്ചിരിക്കുന്നവര്‍ ഒട്ടനവധി. വിദ്യാഭ്യാസത്തിനനുവാദമില്ലാത്തവര്‍, കുടുംബവേദിയില്‍ പോലും അഭിപ്രായ സ്വാതന്ത്യ്രമില്ലാത്തവര്‍ ഒട്ടനവധിയല്ലെ.
അബ്രഹാം യഹൂദന്മാര്‍ക്ക് ഏറ്റവും മഹാനായ മനുഷ്യന്‍. വിശ്വാസജീവിതത്തില്‍ എല്ലാവര്‍ക്കും പിതാവ്. പേരില്ലാതെ പ്രാര്‍ത്ഥനാലയത്തില്‍ വന്ന “സ്ത്രീ’ യ്ക്കു ക്രിസ്തു, വ്യക്തിത്വം നല്‍കി, ദ്വീര്‍ഘമായ പൈതൃകം നല്‍കി. അബ്രഹാമിന്റെ മകള്‍ എന്ന മേല്‍വിലാസം അവളുടെ പ്രതീക്ഷക്കപ്പുറമാണ്. വ്യക്തിത്വത്തിനു കിട്ടുന്ന ഒരംഗീകാരം പോലെ മറ്റെന്തുക്. ദൈവം ഓരോ വ്യക്തിയെയും സ്നേഹിക്കുന്നു. കരുതുന്നു. ക്രിസ്തു നല്‍കുന്ന സ്വാതന്ത്യ്രം സമഗ്രമാണ്. ക്രിസ്തുവില്‍ സ്വാതന്ത്യ്രം സംപൂര്‍ണ്ണമാണ്.
“She (woman) is queen, not the slave, of the
household over which she presides”
Mahatma Gandhi

Comments

comments

Share This Post