പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറക്കണം

പൂട്ടിക്കിടക്കുന്ന പള്ളികള്‍ തുറക്കണമെന്നുതന്നെയാണ് ഓര്‍ത്തഡോക്സ് സഭയുടെ അഭിപ്രായമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. വീഡിയോ
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ശതാബ്ദി മന്ദിര കൂദാശയും സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്ക ബാവാ.
സമൂഹത്തിന്റെ പ്രതീക്ഷ വിദ്യാര്‍ത്ഥികളിലാണെന്നും മനുഷ്യത്വവും ദൈവികവുമായ അടിത്തറയില്‍ വിദ്യാര്‍ത്ഥികള്‍ വളരണമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ്, പ്രൊഫ. ജോസഫ് കെ.അലക്സാണ്ടര്‍, ഡോ. ജോസഫ് പി.വര്‍ഗീസ്, പ്രൊഫ. ഐസക്ക് പി.ഏബ്രഹാം, എം.ഡി. തോമസ് കരിക്കിനേത്ത്, വര്‍ക്കി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post