സേവനത്തിലൂടെ ആരാധിക്കുക

ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മാനവ സേവയിലൂടെ മാധവ സേവ ചെയ്യുന്നവരാകണമെന്ന് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ.
കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് മെഡിക്കല്‍ മിഷന്‍ നഴ്സിംഗ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവരെ അഭിസംബോധന ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു പരി. ബാവാ.
മലയാളികളായ നഴ്സുമാര്‍ സേവന മനോഭാവത്തിലും വിനയത്തിലും സാന്ത്വന സമീപനത്തിലും ഔന്നത്യം പുലര്‍ത്തുന്നവരാണെന്നും പരി. ബാവാ പറഞ്ഞു. ദേവലോകത്ത് പിതാക്കന്മാരുടെ കബറിങ്കല്‍ പ്രാര്‍ത്ഥന നടത്തിയ വിദ്യാര്‍ത്ഥികളെ അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ സ്വീകരിച്ചു. കോലഞ്ചേരി ആശുപത്രിചാപ്ളെയിന്‍ ഫാ. സിസില്‍ പോത്താറ നന്ദി പറഞ്ഞു.

Comments

comments

Share This Post