സംവാദം സംഘടിപ്പിക്കുന്നു

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കാതോലിക്കാ ദിനാഘോഷങ്ങളുടെ ഭാഗമായി 22ന് രാവിലെ 11 മണി മുതല്‍ “മലങ്കര സഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം” എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. മലങ്കര സഭ മാഗസിന്‍ മാനേജിംഗ് എഡിറ്റര്‍ ഫാ. തോമസ് പി.മുകളില്‍  സംവാദം മോഡറേറ്റ് ചെയ്യും.

Comments

comments

Share This Post