വെല്ലുവിളികളെ അഭിമുഖീകരിച്ച് മുന്നേറണം

മഹത്തായ പാരമ്പര്യ മൂല്യങ്ങള്‍ കൈവിടാതെ തന്നെ ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളെ അഭിമുഖീകരിച്ച് മുന്നേറണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. വീഡിയോ
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാദിനാചരണത്തിന്റെ സഭാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
കുരുടന് കാഴ്ച നല്‍കിയ യേശുവിന്റെ പ്രവൃത്തിയെ വിമര്‍ഷിച്ചവര്‍ ബാഹ്യ നേത്രങ്ങള്‍ ഉള്ളവരായിരുന്നെങ്കിലും ഉള്‍ക്കാഴ്ച ഇല്ലാത്തവരായിരുന്നു. ഉള്‍ക്കാഴ്ചയോടെ നിരന്തരം പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും അക്രമത്തിനും അനീതിക്കുമെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
പ്രൊഫ. പി.സി. ഏലിയാസ് സഭാദിന സന്ദേശം നല്‍കി. ഫാ. എം.കെ. കുര്യന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേവലോകം കല്‍ക്കൊടിമരത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ സഭാ പതാക ഉയര്‍ത്തി.

Comments

comments

Share This Post