കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ 24 മുതല്‍

അബര്‍ഡിന്‍: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഫാ. നൈനാന്‍ കുര്യാക്കോസിന്റെ കാര്‍മികത്വത്തില്‍ 24 മുതല്‍ സമ്മര്‍ഹില്‍ പാരിഷ് ചര്‍ച്ചില്‍ നടത്തുന്നു.
24ന് ഉച്ചയ്ക്ക് 2 മുതല്‍ ഓശാന പെരുന്നാളും 25ന് വൈകിട്ട് 5.30ന് വചനിപ്പു പെരുന്നാളും വി.കുര്‍ബ്ബാനയും നടക്കും. 27ന് വൈകിട്ട് 5ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് പെസഹാ പെരുന്നാളും 29ന് രാവിലെ 9.30 മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളും 30ന് 5.30ന് ഉയിര്‍പ്പ് പെരുന്നാളും ആഘോഷിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. നൈനാന്‍ കുര്യാക്കോസ് (വികാരി) – 003538775164463
രാജു സി.എസ്സ് (സെക്രട്ടറി) – 07449146566
ജെയിംസ് ജോര്‍ജ്ജ് (ട്രഷറര്‍) – 07828043867

Comments

comments

Share This Post