കണ്‍വന്‍ഷനും പീഢാനുഭവ വാരാചരണവും 24 മുതല്‍

ഡോര്‍സെറ്റ്: പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സിറിയന്‍ സഭയുടെ മൂന്നാമത് ഡോര്‍സെറ്റ് ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനും ഈ വര്‍ഷത്തെ പീഡാനുഭവ വാരാചരണവും 24 മുതല്‍ 31 വരെ നടക്കും. ഫാ. അനൂപ് മലയില്‍ അബ്രഹാം മുഖ്യകാര്‍മികത്വം വഹിക്കും.
23 ശനിയാഴ്ച സന്ധ്യാനമസ്കാരത്തോടെ ആരംഭിക്കുന്ന ശുശ്രൂഷ 24 ഞായറാഴ്ച ഓശാന പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും നടക്കും. 25ന് രാവിലെ 10ന് മലങ്കര സഭയുടെ പ്രമുഖ വാഗ്മിയും ധ്യാനഗുരുവുമായ ഫാ. മത്തായി ഇടയനാല്‍ കോര്‍-എപ്പിസ്കോപ്പാ മൂന്നാമത് ഡോര്‍സെറ്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ധ്യാനം നയിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ. അനൂപ് മലയില്‍ ഏബ്രഹാം ധ്യാനം നയിക്കും.
27ന് വൈകിട്ട് സന്ധ്യാനമസ്കാരത്തോടെ പെസഹാ ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും നടക്കും. 29ന് രാവിലെ 8.30 മുതല്‍ ദുഃഖവെള്ളിയുടെ യാമനമസ്കാരങ്ങളും കബറടക്ക ശുശ്രൂഷയും നടക്കും. 30ന് രാവിലെ ദുഃഖശനിയുടെ നമസ്കാരവും വിശുദ്ധ കുര്‍ബ്ബാനയും, വൈകിട്ട് 6.30ന് ഉയിര്‍പ്പിന്റെ ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും നടക്കും.
ലോക രക്ഷയ്ക്കായ കാലിതൊഴുത്തില്‍ ജന്മംകൊണ്ട യേശുവിന്റെ ക്രൂശുമരണത്തിന്റെയും പ്രത്യാശയുടെ പ്രതീകമായ ഉയിര്‍പ്പ് പെരുന്നാളിന്റെയും മഹത്തായ ത്യാഗസ്മരണയില്‍ പങ്കാളിയാകാന്‍ എല്ലാ മലങ്കര സഭാ വിശ്വാസികളെയും സസന്തോഷം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. വര്‍ഗീസ് റ്റി.മാത്യു അറിയിച്ചു.
വിലാസം
55, കിന്‍സണ് അവന്യു, പൂള്‍, ഡോര്‍സെറ്റ്
വാര്‍ത്ത അയച്ചത്: മാര്‍ട്ടിന്‍ തെനംകാലാ

Comments

comments

Share This Post