നോമ്പാചരണം ക്രിസതുവിനൊപ്പമുള്ള തീര്‍ഥയാത്ര

കുന്നംകുളം. നോമ്പാചരണം ക്രിസതുവിനൊപ്പമുള്ള ആത്മീയ തീര്‍ഥയാത്രയാണെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.
ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ യുവജനപ്രസ്ഥാനത്തിന്റെ ഉപവാസ ധ്യാന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേവലം പ്രാര്‍ഥനകളില്‍ മാത്രം ഒതുങ്ങാതെ ദൈവത്തോടു കൂടിയും സഭയോടു കൂടിയും സമൂഹത്തോടു കൂടിയുമുള്ള തീര്‍ഥയാത്രയാകണം നോമ്പ് ആചരണം. ഈ തീര്‍ഥാടനത്തില്‍ നിന്ന് ലഭിക്കുന്ന ആത്മിയ ചൈതന്യമാണ് നോമ്പിന്റെ പുണ്യവും ഊര്‍ജവുമെന്ന് പൌലോസ് ശ്ളീഹായുടെ ലേഖനത്തെ ആധാരമാക്കി മാര്‍ യൂലിയോസ് വിവരിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.ജോസഫ് തോലത്ത്, സഹവികാരി ഫാ.വി.എം.ശാമുവേല്‍, കൈക്കാരന്‍ പി.വി.ഷാജി, യുവജനപ്രസ്ഥാനം സെക്രട്ടറി ടി.കെ.അനില്‍, കണ്‍വീനര്‍ ഡിജോ പി. തമ്പി എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഐസക് ബി. പ്രകാശ്, ഫാ. വര്‍ഗീസ് ടി. വര്‍ഗീസ്, ഫാ. മാത്യു നൈനാന്‍ എന്നിവര്‍ ധ്യാനം നയിക്കും.

Comments

comments

Share This Post