ഡോ. മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത കുവൈറ്റില്‍

കുവൈറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്തായെ ഇടവക വികാരി ഫാ. ജോസ് മാത്യു, ഫാ. എബി ഫിലിപ്പ്, ട്രഷറര്‍ റെജി ഉമ്മന്‍, സെക്രട്ടറി സന്ദീപ് ജേക്കബ് പുളിക്കല്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഷാജി ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Comments

comments

Share This Post