പുത്തന്‍കാവില്‍ തിരുമേനിക്ക് “ബഹുമാന നാമം” നല്‍കുന്നു

കോട്ടയം: 70 വര്‍ഷം തുമ്പമണ്‍ ഭദ്രാസനാധിപന്‍ ആയിരുന്ന ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് (പുത്തന്‍കാവില്‍ കൊച്ചുതിരുമേനി) കാതോലിക്കേറ്റിന് നല്‍കിയ ത്യാഗപൂര്‍ണമായ സംഭാവനകള്‍ പരിഗണിച്ച് “ബഹുമാന നാമം” നല്‍കാന്‍ സുന്നഹദോസ് തീരുമാനിച്ചു.
ഏപ്രില്‍ 17ന് 62-ാം ഓര്‍മപ്പെരുന്നാളിന് പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ “ബഹുമാന നാമം” പ്രഖ്യാപിക്കും.
അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത (രക്ഷാധികാരി), വന്ദ്യ സി.എം. ഫിലിപ്പോസ് റമ്പാന്‍ കോര്‍-എപ്പിസ്കോപ്പാ (ഉപരക്ഷാധികാരി), ഫാ. മത്തായി കുന്നില്‍ (ചെയര്‍മാന്‍), സുനില്‍ പി.ഉമ്മന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റി ചടങ്ങിന് നേതൃത്വം നല്‍കും.

Comments

comments

Share This Post