സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധവാരാചരണം

കാന്‍ബെറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലെ കഷ്ടാനുഭവവാര ശുശ്രൂഷകള്‍ക്ക് ഫാ.തോമസ് തേക്കില്‍ (തിരുവല്ല), ഫാ. വര്‍ഗീസ് മീനടം എന്നിവര്‍ കാര്‍മികത്വം വഹിക്കും.
23ന് വൈകിട്ട് 5.30ന് പ്രാര്‍ത്ഥന, 6ന് ഓശാന ശുശ്രൂഷ, തുടര്‍ന്ന് കുര്‍ബ്ബാന. 27ന് വൈകിട്ട് 5.30ന് പ്രാര്‍ത്ഥന, 6ന് പെസഹ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന. 29ന് രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥനയോടെ ദുഃഖവെള്ളിയാഴ്ച ആരാധന ആരംഭിക്കും. 12ന് ഉച്ചനമസ്കാരം, 2ന് സ്ളീബാ ആരാധന എന്നിവ നടക്കും.
30ന് വൈകിട്ട് 5.30ന് സന്ധ്യാപ്രാര്‍ത്ഥനയോടെ ഈസ്റര്‍ ശുശ്രൂഷകള്‍ ആരംഭിച്ച് രാത്രി 9.30ന് സ്നേഹവിരുന്നോടുകൂടി സമീപിക്കും.

Comments

comments

Share This Post