യൂറോപ്പിലെ വിവിധ ദേവാലയങ്ങളിലെ ഹാശാ ആഴ്ച ശുശ്രൂഷ

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പീഡാനുഭവ വാരാചണ ശുശ്രൂഷകള്‍

വിയന്ന മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
വിയന്ന: ഓസ്ട്രിയയിലെ വിയന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് ഇടവക വികാരി റവ. ഫാ.വില്‍സണ്‍ ഏബ്രഹാം നേതൃത്വം നല്‍കും.
രണ്ടാമത്തെ ബെറ്റ്സീര്‍ക്കിലെ അം താബോര്‍ 7 ദേവാലയത്തിലാണ് ശുശ്രൂഷകള്‍. മാര്‍ച്ച് 24-ന് (ഞായര്‍) രാവിലെ ഒന്‍പതിന് ഓശാനപെരുന്നാള്‍, മാര്‍ച്ച് 25,26-ന് തീയതികളില്‍ വൈകുന്നേരം ഏഴിന് സന്ധ്യാ നമസക്കകാരം, 27ന്(ബുധന്‍) വൈകുന്നേരം ഏഴിന് പെസഹാ ശുശ്രൂഷ, 28ന് (വ്യാഴം) വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരം, 29ന് (വെള്ളി) രാവിലെ എട്ടിന് ദുഃഖവെള്ളിയാഴ്ച ആചരണം, 30ന് രാവിലെ 10.30 ന് വിശുദ്ധ കുര്‍ബാന, 31ന്(ഞായര്‍) രാവിലെ ഒന്‍പതിന് ഉയിര്‍പ്പ് ശുശ്രൂഷ, സ്നേഹവിരുന്ന് എന്നിവയാണ് പരിപാടികള്‍.
ആനുതാപത്തിന്റെയും വിശുദ്ധിയുടെയും ശ്രേഷ്ഠമായ ഈ ദിവസങ്ങളില്‍ ദൈവത്തെ സ്തുതിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളയും ശുശ്രൂഷകളിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സ്വിറ്റ്സര്‍ലാന്റിലെ മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
ഫ്രൌവന്‍ഫെല്‍ഡ്: സ്വിറ്റ്സ്സര്‍ലാന്‍ഡിലെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ഇടവക ഈ വര്‍ഷത്തെ ഹാശാഴ്ച ശുശ്രൂഷകള്‍ ഇടവക വികാരി റവ.ഫാ.ഫെലിക്സ് യോഹന്നാന്റെ നേതൃത്വത്തില്‍ നടത്തുന്നു.
ലോക രക്ഷകനായ യേശു നാഥന്റെ ക്രൂശുമരണത്തിന്റെയും പ്രത്യാശ നല്കുന്ന ഉയിര്‍പ്പുപെരുന്നളിന്റെയും പീഡാനു‘വ വാരാചരണം മാര്‍ച്ച് 23-ന് ഫ്രൌവന്‍ഫെല്‍ഡിലെ കത്തോലിഷെ ക്ളോസ്റ്ററി കിര്‍ഹെ, സെന്റ:്ഗാലന്‍സ്ട്രാസ്സെ 24, 8500 ഫ്രൌവന്‍ഫെല്‍ഡില്‍ ഓശാന ശുശ്രൂഷയോടെ തുടക്കമാവും.
ബുധനാഴ്ച വൈകുന്നേരം 6.30 മുതല്‍ സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും പെസഹകുര്‍ബാനയും അപ്പം മുറിക്കലും ഉണ്ടായിരിക്കും.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് മുന്നുവരെ ദുഃഖവെള്ളിയുടെ ശുശ്രൂഷകളും. (ഞായര്‍) രാവിലെ ഒന്‍പത് മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സ്നേഹവിരുന്നും  ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളും ആരാധനകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ‘ാരവാഹികള്‍ ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം: Katholische Kirche, Breitstr 24, 8547 Gachnang (TG)Switzerland.

ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഹാശാഴ്ച ശുശ്രൂഷകള്‍
ബര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ജര്‍മനിയിലെ ഇടവകകള്‍ സംയുക്തമായി ഈ വര്‍ഷത്തെ ഹാശാഴ്ച ശുശ്രൂഷകള്‍ ഇടവക വികാരി റവ. ഫാ. ലൈജു മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു..
മാര്‍ച്ച് 24-ന്(ഞായര്‍) കൊളോണിലെ സെന്റ് അഗസ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ ഓശാന ശുശ്രൂഷയോടെ തുടക്കമാവും. തുടര്‍ന്ന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ശുശ്രൂഷകള്‍ പെസഹ മുതല്‍ ഉയിര്‍പ്പു വരെയുള്ള ശു മ ശ്രൂഷകള്‍ ബിലഫെല്‍ഡ് ബഥേലിലെ അസാ മ ഫ്യം ഹൌസില്‍. പെസഹ പെരുന്നാളിന്റെ ശുശ്രൂഷകള്‍, ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍, ദുഃഖശനി വിശുദ്ധ കുര്‍ബാന,31ന് (ഞായര്‍) രാവിലെ ഒന്‍പത് മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും.
ഈ വര്‍ഷത്തെ കഷ്ടാനു‘വ ആഴ്ച ശുശ്രൂഷകള്‍ ബിലഫെല്‍ഡ്, ഹാംബുര്‍ഗ്, ഹൈഡല്‍ബര്‍ഗ്, കൊളോണ്‍-ബോണ്‍ ഇടവകകള്‍ സംയുക്തമായാണ് നടത്തുന്നത്. എല്ലാ വിശ്വാസികളും ആരാധനകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ‘ാരവാഹികള്‍ ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Comments

comments

Share This Post