ജന്മദിന പഞ്ചസപ്തതി സമ്മേളനം ഏപ്രില്‍ 7ന്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനും വിദ്യാഭ്യാസ വിചക്ഷണനുമായ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ 75ന്റെ നിറവില്‍…… Notice
ചെങ്ങന്നൂര്‍ ഭദ്രാസന വിശ്വാസ സമൂഹം ആവിഷ്ക്കരിക്കുന്ന ജന്മദിന പഞ്ചസപ്തതി സമ്മേളനം 2013 ഏപ്രില്‍ 7ന് വൈകിട്ട് 3ന് ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തുന്നു. സമ്മേളനം ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും.
പഞ്ചസപ്തതി സ്മാരക പദ്ധതി ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. ആത്മകഥ പ്രകാശനം കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി കൊടിക്കുന്നില്‍ സുരേഷ് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കി നിര്‍വഹിക്കും. തുടര്‍ന്ന് അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത മറുപടി പ്രസംഗം നടത്തും.

Comments

comments

Share This Post