പാറയില്‍ പള്ളിയില്‍ കഷ്ടാനുഭവ ശുശ്രൂഷ 24 മുതല്‍

കുന്നംകുളം: പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്‍ 24 ആരംഭിക്കുമെന്ന് വികാരി ഫാ. റ്റി.സി.ജേക്കബ് അറിയിച്ചു. Notice
ഓശാന ഞായറാഴ്ച രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, കുരുത്തോല വാഴ്വ്, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന. 25ന് രാവിലെ 7ന് വചനിപ്പ് പെരുന്നാള്‍, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന. 26ന് 12ന് ഉച്ച നമസ്കാരം, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന. 27ന് 12ന് ഉച്ചനമസ്കാരം, 2.30 മുതല്‍ കുമ്പസാരം, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന. 28ന് വെളുപ്പിനെ 2.30ന് രാത്രി നമസ്കാരം, 4.30ന് വി.കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം. 29ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, ഏഴരയുടെ നമസ്കാരം, പ്രദക്ഷിണം, ആറാം മണി നമസ്കാരം, സ്ളീബാ വന്ദനവ്, പ്രദക്ഷിണം, കബറടക്കം.
30ന് രാവിലെ 11.30ന് വിശുദ്ധ കുര്‍ബ്ബാന. ഉയിര്‍പ്പ് ദിനമായ 31ന് വെളുപ്പിനെ 2.30ന് രാത്രി നമസ്കാരം, 3ന് ഉയര്‍പ്പിന്റെ പ്രഖ്യാപനം, പ്രഭാതനമസ്കാരം, ഉയിര്‍പ്പ് ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവ നടക്കും.

Comments

comments

Share This Post