അക്രമണം തടയണം: ഓര്‍ത്തഡോക്സ് സഭ

മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഈസ്റ് ഭദ്രാസന കൌണ്‍സില്‍ അംഗവും വികലാംഗനുമായ എം.സി. ചാക്കോ മീങ്കുഴിക്കലിനെ വീടുകയറി അക്രമിക്കുകയും ഗുരുതരമായി പരുക്കേല്പിക്കുകയും ചെയ്തവരെ ഉടനടി അറസ്റ് ചെയ്യണമെന്ന് വൈദീകട്രസ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട് അധികൃതരോട് ആവശ്യപ്പെട്ടു.
ഒരു മന്ത്രി ബന്ധു ഉള്‍പ്പെടുന്ന സംഘമാണ് അക്രമം നടത്തിയത്. കാലൊടിഞ്ഞ ചാക്കോയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ഏലിയാസ് ജോണ്‍ മണ്ണാന്തികളത്തെ അക്രമിക്കുകയും സംഘര്‍ഷം സൃഷ്ടിച്ച് പള്ളി പൂട്ടുകയും ചെയ്യാന്‍ നേതൃത്വം നല്‍കിയ സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണ് നിരന്തരമായ നിയമലംഘനം നടത്തുന്നതെന്ന് ഫാ. ജോണ്‍സ് പറഞ്ഞു.

Comments

comments

Share This Post