ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയില്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ വിശ്വാസികള്‍ക്ക് അനുഗ്രഹമായി.
രാവിലെ നടന്ന വി. കുര്‍ബാനയ്ക്ക് ഫാ. ടി.പി. വര്‍ഗ്ഗീസ്‌ തെയ്യാംപുറത്ത് കാര്‍മ്മികനായി. കബറിങ്കല്‍ നടന്ന ധൂപപ്രാര്‍ത്ഥനയ്ക്കുശേഷം പള്ളിക്കു ചുറ്റും നടന്ന പെരുന്നാള്‍ പ്രദക്ഷിണത്തില്‍ നൂറ്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പ്രദക്ഷിണത്തിന് ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് തോലത്ത്, വൈദിക സെക്രട്ടറി ഫാ. പത്രോസ്.ജി. പുലിക്കോട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
നേരത്തെ വൈശ്ശേരി ഗീവര്‍ഗ്ഗീസ് പള്ളി, പുത്തന്‍പള്ളി, പഴയപള്ളി തുടങ്ങിയ ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വൈശ്ശേരിയില്‍ നിന്ന് കാല്‍നടതീര്‍ത്ഥയാത്രയായി ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍പള്ളിയില്‍ എത്തി.

Comments

comments

Share This Post