അബര്‍ഡിനില്‍ പെസഹാ പെരുന്നാള്‍ ആചരിച്ചു

സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ പെസഹാ പെരുന്നാള്‍ ആചരിച്ചു. മനുഷ്യപാപ പരിഹാരത്തിനായി സ്വന്തം ശരീരരക്തങ്ങള്‍ മനുഷ്യന് പങ്കുവെച്ച് ലോകാവസാനം വരെ മനുഷ്യനോടുകൂടെ വസിക്കുവാന്‍ കൊതിക്കുന്ന ദൈവത്തെ വെളിപ്പെടുത്തിയ ശ്രേഷ്ഠമായ പെരുന്നാളാണ് പെസഹാ പെരുന്നാള്‍.
പെസഹാ പെരുന്നാളില്‍ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി വിനയത്തിന്റെ യഥാര്‍ത്ഥഭാവവും ജീവന്‍ നല്‍കുന്ന ദൈവത്തിന്റെ സജീവ സാന്നിദ്ധ്യം വെളിപ്പെടുത്തുന്ന വി.കുര്‍ബ്ബാന സ്ഥാപനവും അനുസ്മരിക്കപ്പെടുന്നു.
27ന് വൈകിട്ട് 5ന് വിശുദ്ധ കുമ്പസാരത്തെ തുടര്‍ന്ന് നമസ്കാരവും പെസഹാ പെരുന്നാള്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും പെസഹാ അപ്പം വിതരണവും നടത്തപ്പെട്ടു.
യേശുക്രിസ്തു നമുക്കു കാണിച്ചുതന്ന വിനയത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മാതൃക നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കുവാന്‍ പെസഹാ പെരുന്നാളിന് മുഖ്യകാര്‍മികത്വം വഹിച്ച ഫാ. നൈനാന്‍ കുര്യാക്കോസ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
29ന് രാവിലെ 9.30 മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളും, 30ന് വൈകിട്ട് 6 മണി മുതല്‍ ഉയിര്‍പ്പ് പെരുന്നാളും സ്നേഹവിരുന്നും നടക്കും.
ഒരുവര്‍ഷം കൂടി വിശ്വാസികളായ നമുക്ക് യേശുക്രിസ്തുവിന്റെ കഷ്ടാനുഭവത്തില്‍ പങ്കാളികളാകുവാന്‍ ദൈവം അവസരം നല്‍കിയതോര്‍ത്ത് ദൈവത്തെ സ്തുതിച്ചും, ലഭിച്ച അവസരം മുതലാക്കി ജീവിതത്തില്‍ കൂടുതല്‍ അനുഗ്രഹം പ്രാപിക്കുവാന്‍ വിശ്വാസികളായ എല്ലാവരെയും ദൈവനാമത്തില്‍ ആഹ്വാനം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫൈ. നൈനാന്‍ കുര്യാക്കോസ്-00353877516463
രാജു സി.എസ്സ്-07865962061
ജെയിംസ് ജോര്‍ജ്ജ്-07828043867

Comments

comments

Share This Post