“ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു. സത്യം” (മര്‍ക്കോസ് 15:39)

യേശുവിനെ ദൈവപുത്രനായി അന്നത്തെ ജനം പൂര്‍ണ്ണമായി കരുതിയിരുന്നില്ല. ഒരു വശത്ത് തച്ചന്റെ മകന്‍ എന്നു പരിഹസിക്കുന്ന സമൂഹത്തിലെ സമുന്നതര്‍. മറുവശത്ത് അവനില്‍ നിന്നു നന്മലഭിച്ച ഏതാനും സാധാകരണക്കാര്‍. എന്നാല്‍ അവനെ രഹസ്യമായി അനുഗമിച്ചു അവനിലെ നന്മകണ്ടെത്തിയ സമൂഹത്തിലെ ചില ഉന്നതരും ഉണ്ടായിരുന്നു. അവരെ ആകര്‍ഷിച്ചതെന്ത്? അവര്‍ എങ്ങനെ യേശു ദൈവപുത്രന്‍ എന്ന നിഗമനത്തിലെത്തി?
ജനനത്തിലെ വിദ്വാന്മാരുടെ വരവും ദര്‍ശനവും ഹേറോദാവിനെ ഭയന്നു മറച്ചുവയ്ക്കപ്പെട്ടു. ആട്ടിടയന്മാര്‍ കദര്‍ശനം അവനെ പോയികണ്ട് ആദരവര്‍പ്പിച്ചതോടെ അവസാനിച്ചു. അവന്റെ ജ്ഞാനവും ഭൂഷണചാതുര്യവും പണ്ഡിത സദസിനെ അതിശയിപ്പിച്ചെങ്കിലും (ലൂക്കോ 2:47) ദൈവപുത്രന്‍ എന്ന നിഗമനത്തിലെത്തിച്ചില്ല.
അത്ഭുതപ്രവൃത്തികള്‍ ഭിന്നാഭിപ്രായമുയര്‍ത്തുകയാണ് ഉണ്ടായത്. 5000 ജനത്തെ 5 അപ്പം കൊണ്ടു തൃപ്തരാക്കിയ അത്ഭുതം ദൈവ പുത്രന്‍ എന്നതിലേക്കല്ല ‘രാജാവാകണം’ എന്ന അഭ്യര്‍ത്ഥനയിലേക്കാണുനയിച്ചത്. (യോഹ 6:15) നാടിന് അനര്‍ഥം വിതച്ചു പേടി സ്വപ്നമായിത്തീര്‍ന്ന ഭൂതപ്രസ്ഥാകനെ സൌഖ്യമാക്കി ജനത്തെ ഭീതിയില്‍ നിന്നും രക്ഷിച്ചെങ്കിലും “ഞങ്ങളുടെ അതിര്‍ വിട്ടുപോക” എന്ന ഭത്സനമാണു ഗദരായ നാട്ടുകാരില്‍ നിന്നുണ്ടായത് (മര്‍ക്കോ 5:17) ജനോപകാരപരങ്ങളായ അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചങ്കിലും പലതും ഭൂരിപക്ഷം ജനങ്ങളിലും പകയും പ്രതികാരവും ഉയര്‍ത്തിയിരുന്നു. സ്വാര്‍ത്ഥതയാവാം ഉനതരുടെ പ്രീതി പ്രതീക്ഷിച്ചാവാം.
38 വര്‍ഷം ബത്സെയ്ദാ തീരത്തു തളര്‍വാതരോഗിയായി കിടന്നവനും സ്വന്തം കിടക്ക വഹിച്ചു കൊണ്ടുപോകത്തക്കവണ്ണം യേശുസൌഖ്യം നല്‍കിയവനു പോലും മഹാപുരോഹിതപക്ഷം ചേര്‍ന്നു അവന്റെ കന്നത്തടിച്ച ചരിത്രവും നിലനില്ക്കുന്നു.
അത്ഭുതങ്ങളും അടയാളങ്ങളും അനേകം കിട്ടും മതിവരാതെ ഇനി ആകാശത്തുനിന്നും ഒരടയാളം കാണിക്കണമെന്നാവശ്യപ്പെട്ട ദൈവത്വ നിഷേധികളും അക്കാലത്തുണ്ടായിരുന്നു.
ദൈവപുത്രനോ എന്നു വ്യക്തമാക്കാന്‍ വേണ്ടി സാത്താന്‍ രണ്ടു നിര്‍ദ്ദേശങ്ങള്‍ വച്ചു. കല്ല് അപ്പമാക്കണം (മത്താ. 4:3,4) ദൈവാലയത്തില്‍നിന്ന് താഴോട്ടു ചാടണം (മത്താ 4:5, 6) രണ്ടിനേയും അവന്‍ പരിഹസിച്ചുതള്ളിക്കളഞ്ഞു. ഒടുവില്‍ തിനിക്കുള്ളതല്ലാം കൊടുത്തു വലിയവനാക്കി ദൈവപുത്രനാക്കാന്‍ പോലും സാത്താന്‍ ശ്രമിച്ചു (മത്താ. 4: 8,9) “വിട്ടുപോ” എന്ന ഭത്സനമാണുായത്. അങ്ങനെ അവന്‍ ദൈവപുത്രനെന്നു സാത്താന്‍ കണ്ടെത്തി. സാത്താന്‍ നിര്‍ദ്ദേശിച്ചതും യേശുപ്രവര്‍ത്തിക്കാത്തതുമായ അത്ഭുതങ്ങള്‍ അവനെ ദൈവപുത്രനെന്നു വെളിപ്പെടുത്തി.
“നീ രാജാവെങ്കില്‍ ഇറങ്ങിവരിക” എന്ന് ഗര്‍ജ്ജിച്ച വിദ്വേഷികളെ കീഴടക്കുവാനും ശക്തനും അത്ഭുതവാനുമെന്നു വരുത്തി ജനത്തെ കയ്യിലൊതുക്കുവാനും വേണ്ടി അത്ഭുതം പ്രവര്‍ത്തിച്ചില്ല (ലൂക്കോ 23:37). എന്നാല്‍ ഇവ അവരില്‍ ചലനങ്ങള്‍ ഉളവാക്കികഴിഞ്ഞിരുന്നു. തന്നോടൊപ്പം ക്രൂശിക്കപ്പെട്ട ഇടതുവശത്തെ കള്ളന്റെ – “നിന്നേയും ഞങ്ങളേയും രക്ഷിക്ക” (ലൂക്കോ 23:39) എന്നനിര്‍ദ്ദേശം ചെവിക്കൊണ്ടില്ല. എന്നാല്‍ അത് (വലതുവശത്തെ) കള്ളനെ അവന്‍ രാജത്വം പ്രാപിച്ചു വരാനിരിക്കുന്ന ദൈവ പുത്രന്‍ എന്നു വിശ്വസിപ്പിക്കാന്‍ കാരണമായി (ലൂക്കോ 23:42)
രക്ഷപെടാനുള്ള നിര്‍ദ്ദേശം നിരസിച്ചു അത്ഭുതമൊന്നും പ്രവര്‍ത്തിക്കാത്ത യേശുവിന്റെ നിസ്സംഗത ശതാധിപനെ “ഇവന്‍ ദൈവപുത്രന്‍” എന്നുറക്കെപറയുവാന്‍ ശക്തനാക്കി. അത്ഭുതം പ്രവര്‍ത്തിച്ച ക്രിസ്തുവിനെക്കാള്‍ ഏകനായി ക്രൂശില്‍ കഷ്ടതസഹിച്ച ക്രിസ്തു അനേകര്‍ക്കു ദൈവവും ദൈവപുത്രനുമായി.
തന്റെ ദൌത്യനിര്‍വ്വഹണം പൂര്‍ത്തിയാക്കിയശേഷം “നിവൃത്തിയായി” എന്നു പറഞ്ഞു (യോഹ:19:30) തന്റെ പ്രാണനെ അതിനെ നല്‍കിയ പിതാവിനെ ഭരമേല്പിച്ച (ലൂക്കോ 23:46) യേശുവിനെ ദൈവപുത്രന്‍ എന്നു ശതാധിപന്‍ തിരിച്ചറിഞ്ഞു.
പ്രവര്‍ത്തിച്ച അത്ഭുതങ്ങളല്ല; പലപ്പോഴും ദൈവത്വം വെളിപ്പെടുത്തിയത്. പിതാവിന്റെ ഇഷ്ടം നിറവേറ്റിയ പ്രവത്തിക്കാത്തവയത്രേ ദൈവപുത്രനെന്നുവെളിവാക്കിയത്.
അതേ! “ഈ ലോകത്തിനും അനരൂപനാകാതെ നന്മയും പൂര്‍ണ്ണ പ്രസാദവുമുള്ള ദൈവഹിതം നിറവേറ്റുക”യാണ് ദൈവമക്കളാകാനുള്ള ദൈവീകമാര്‍ഗ്ഗം.

വെരി. റവ.പ്രൊഫ. എ.ഡാനിയേല്‍ കോര്‍-എപ്പിസ്കോപ്പാ

Comments

comments

Share This Post