മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായ്ക്ക് ഇന്ന് 75

ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായ്ക്ക് ഇന്ന് (03) 75 വയസ് തികയും. Article
ആഘോഷങ്ങളില്ല, പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ അഭിവന്ദ്യ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. എന്നാല്‍ ഭദ്രാസന വിശ്വാസ സമൂഹം ഏപ്രില്‍ 7ന് ജന്മദിനപഞ്ചസപ്തതി സമ്മേളനം നടത്തും.
പുത്തന്‍കാവ് കിഴക്കേതലയ്ക്കല്‍ പരേതരായ കെ.ടി.തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1938 ഏപ്രില്‍ മൂന്നിനാണ് ജനനം. പുത്തന്‍കാവില്‍ കൊച്ചുതിരുമേനി പിതൃസഹോദരനാണ്. സഭയുടെ ദിവ്യസന്ദേശത്തിന്റെയും പ്രസിദ്ധീകരണ വിഭാഗത്തിന്റെയും അധ്യക്ഷനായ അഭിവന്ദ്യ മെത്രാപ്പോലീത്താ അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധനാണ്. സഭയില്‍ ഒട്ടേറെ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1985ലാണ് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത്.
ഏപ്രില്‍ 7ന് ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന ജന്മദിനപഞ്ചസപ്തതി സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും.
പഞ്ചസപ്തതി സ്മാരക പദ്ധതി മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ആത്മകഥ പ്രകാശനം ചെയ്യും. സി.പി.എം. സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍ ഹരിതപദ്ധതി ഉദ്ഘാടനം ചെയ്യും.

Comments

comments

Share This Post