ഹാശാ ആഴ്ച ശുശ്രൂഷകള്‍ കാന്‍ബറയില്‍ നടത്തി

ഓസ്ട്രേലിയുടെ തലസ്ഥാനമായ കാന്‍ബറയില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഇടവകയായ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഭക്തിയോടെയും വിശുദ്ധിയോടും കൂടി ഫാ. തോമസ് തേക്കിലിന്റെ മുഖ്യകാര്‍മികത്വത്തിലും ഫാ. വര്‍ഗീസ് മണിയംപ്രായുടെ സഹകാര്‍മികത്വത്തിലും നടത്തപ്പെട്ടു.
ഓശാന, പെസഹാ, ദുഃഖവെള്ളി, ദുഃഖശനി, ഉയര്‍പ്പ് ശുസ്രൂഷകളില്‍ കാന്‍ബറ, സമീപ പ്രദേശങ്ങളായ വാഗവാഗ, ക്യൂന്‍ബയാന്‍, യാസ്, ഗ്രിഫിത്ത് എന്നിവിടങ്ങളില്‍ നിന്ന് വിശ്വാസികള്‍ എത്തി അനുഗ്രഹം പ്രാപിച്ചു. മലങ്കര സഭയുടെ പൈതൃകവും വിശ്വാസവും കാത്തുസൂക്ഷിക്കുകയും അവ വരും തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ഉത്ഘോഷിച്ചു. ശുശ്രൂഷ അവസാനം ട്രസ്റി അനില്‍ ജോര്‍ജ്ജ് കൃതജ്ഞത രേഖപ്പെടുത്തി.
വാര്‍ത്ത അയച്ചത്
വിപിന്‍ വര്‍ഗീസ്

Comments

comments

Share This Post