ഒ.വി.ബി.എസ്. വിദ്യാര്‍ത്ഥി സംഗമവും മേഖലാ റാലിയും

കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനത്തിലെ അവധിക്കാല ബൈബിള്‍ സ്കൂളിന്റെ (ഒ.വി.ബി.എസ്.) ഭാഗമായി കൊട്ടാരക്കര, പുനലൂര്‍ മേഖലകളിലെ സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികലുടെ സംഗമവും റാലിയും നടത്തുന്നു. കൊട്ടാരക്കര മേഖലാ സംഗമം 7ന് കോട്ടപ്പുറം സെമിനാരിയിലും, പുനലൂര്‍ മേഖലാ സംഗമം 14ന് പുനലൂര്‍ സെന്റ് തോമസ് സ്കൂളിലും നടക്കും.
7ന് മൂന്നിന് കൊട്ടാരക്കരയില്‍ നടക്കുന്ന റാലിയില്‍ 36 പള്ളികളില്‍ നിന്നായി 2500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 4ന് നടക്കുന്ന സംഗമം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഒ.രാജു ഉദ്ഘാടനം ചെയ്യും. അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ പ്രഭാഷണണം നടത്തും.
14ന് പുനലൂര്‍ സംഗമത്തില്‍ 18 സണ്‍ഡേസ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. വൈകിട്ട് 3ന് ടി.ബി. ജംഗ്ഷനില്‍ നിന്ന് റാലി ആരംഭിക്കും. 4ന് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന സംഗമം പുനലൂര്‍ ഡിവൈ.എസ്.പി.: കെ.എല്‍ജോണ്‍കുട്ടി ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തുമെന്ന് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഐസക്ക് ബി.പ്രകാശ്, ഡയറക്ടര്‍ കെ.കൊച്ചുകോശി, സെക്രട്ടറി ഷാലു ജി.വര്‍ഗീസ്, മേഖലാ കണ്‍വീനര്‍ ഒ.അച്ചന്‍കുഞ്ഞ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post