വിശ്വാസ പ്രഖ്യാപന റാലി 7ന്

നിരണം: വലിയപള്ളിയുടെ നേതൃത്വത്തില്‍ വിശ്വാസ പ്രഖ്യാപന റാലി ഏപ്രില്‍ 7ന് വൈകിട്ട് 4ന് നടക്കും. മാര്‍ത്തോമ്മാ ശ്ളീഹാ പായ്ക്കപ്പലില്‍ വന്നിറങ്ങിയെന്നു വിശ്വസിക്കപ്പെടുന്ന തോമത്തുകടവില്‍ വികാരി ഫാ. സി.വി. ഉമ്മന്‍ അസി. വികാരി ഫാ. ജോണ്‍ കെ.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം ശ്ളീഹാ പാതയിലൂടെ നിരണം പള്ളിയിലേക്ക് വിശ്വാസ പ്രേഷിത റാലി നടക്കും.
മാര്‍ത്തോമ്മാ ശ്ളീഹായുടെ തിരുശേഷിപ്പ് ഇടമായ സ്മൃതി മണ്ഡപത്തില്‍ റാലി സമാപിക്കും. ഇന്ത്യയില്‍ എത്തിയ മാര്‍ത്തോമ്മാ ശ്ളീഹാ  കൊടുങ്ങല്ലൂരില്‍ എത്തിയശേഷം പ്രേഷിത വേലയ്ക്കായി വിവിധ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്തു. ജലമാര്‍ഗം നിരണത്ത് എത്തി എഡി 54ല്‍ ആണ് മാര്‍ത്തോമ്മാ ശ്ളീഹാ നിരണം പള്ളി സ്ഥാപിച്ചതെന്നാണ് വിശ്വാസം. ഓര്‍ത്തഡോക്സ് സഭയിലെ ഏറ്റവും പുരാതനമായ ദേവാലയമാണ് നിരണം.

Comments

comments

Share This Post