ഡോവറില്‍ ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ്

ഡോവര്‍: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ കിക്കോഫ് നടന്നു.
ഭദ്രാസന കൌണ്‍സില്‍ അംഗം ഷാജി വര്‍ഗീസ്, ഇടവകാംഗം ഏലിക്കുട്ടി ലൂക്കിന്‍ നിന്ന് ആദ്യ രജിസ്ട്രേഷന്‍ ഫോം സ്വീകരിച്ചു. വികാരി ഫാ. ഷിബു ഡാനിയേല്‍ ആമുഖപ്രസംഗം നടത്തി. ഫാമിലി കോണ്‍ഫറന്‍സിലെ പരിപാടികളുടെ സംക്ഷിപ്ത രൂപം നല്‍കിയ ഷാജി വര്‍ഗീസ്, പരമാവധി ഇടവകാംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

Comments

comments

Share This Post