ഗുവാഹതിയില്‍ മലയാളി ജവാന്‍ ഷോക്കേറ്റു മരിച്ചു

പന്തളം: അതിര്‍ത്തി സുരക്ഷാസേനയിലെ മലയാളി ജവാന്‍ ഗുവാഹതിയില്‍ ഷോക്കേറ്റു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പന്തളം, കുളനട പനങ്ങാട് കിഴക്കേ മുകടിയില്‍ സാമുവേലിന്റെയും ഏലിയാമ്മയുടെയും മകന്‍ ബിനു സാമുവേല്‍ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് ജവാന്മാരും മരിച്ചു.
ഗുവാഹതിയിലെ പട്ട്ഗാവില്‍ ചൊവ്വാഴ്ച രാവിലെ 6.30നാണ് അപകടം. ഫിസിക്കല്‍ ട്രെയിനിങ്ങിനിടെ വൈദ്യുതി ലൈനില്‍ മുട്ടിനിന്ന മരച്ചില്ല മുറിച്ചുമാറ്റാന്‍ ഏണിയുമായി പോകുമ്പോഴാണ് ലൈനില്‍ തട്ടി ഷോക്കേറ്റത്. ഈസ്ററിന് നാട്ടിലെത്തി മടങ്ങിയതായിരുന്നു ബിനു.
സംസ്കാര ശുശ്രൂഷ 19ന് രാവിലെ 10.30ന് ഭവനത്തില്‍ ആരംഭിച്ച് 11.30ന് മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കരിക്കുന്നതാണ്. ഭാര്യ: ഉളനാട് എഴുപുങ്ങല്‍ സിജി ബിനു. സഹോദരന്‍: ബിജു സാമുവേല്‍

Comments

comments

Share This Post