വന്ദ്യ നഥാനിയേല്‍ റമ്പാന്‍ ദിവംഗതനായി

പത്തനാപുരം മൌണ്ട് താബോര്‍ ദയറാംഗവും നരിയാപുരം ഇമ്മാനുവേല്‍ ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകയില്‍ മുണ്ടക്കല്‍ ഇല്ലത്ത് പറമ്പേത്ത് വന്ദ്യ നഥാനിയേല്‍ റമ്പാന്‍ (62) ഇന്ന് രാവിലെ നിവഗതനായി. കോലഞ്ചേരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
23ന് 2ന് മൃതശരീരം മാതൃഇടവകയായ നരിയാപുരം ഇമ്മാനുവേല്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലും കുടുംബയോഗ മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കുന്നതും തുടര്‍ന്ന് പത്തനാപുരം മൌണ്ട് താബോര്‍ ദയറായിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുന്നതുമാണ്.
സംസ്കാരം 24ന് 11ന് പരിശുദ്ധ ബേസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും കാര്‍മികത്വത്തില്‍ പത്തനാപുരം മൌണ്ട് താബോര്‍ ദയറാ ചാപ്പലില്‍.

Comments

comments

Share This Post