അബര്‍ഡിന്‍: സെന്റ് തോമസ് ഇടവകയില്‍ വി.ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും മാര്‍ ഈവാനിയോസ് തിരുമേനിയുടെ അനുസ്മരണവും നടത്തി.
ഏപ്രില്‍ 20ന് വൈകിട്ട് 4.30 മുതല്‍ സമ്മര്‍ഹില്‍ പാരിഷ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കും മദ്ധ്യസ്ഥപ്രാര്ത്ഥനയ്ക്കും ഫാ. നൈനാന് കുര്യാക്കോസ് മുഖ്യകാര്‍മികത്വം വഹിച്ചു. വി.ഗീവര്‍ഗീസ് സഹദായെപ്പോലെ ഭക്തിയിലും വിശ്വാസത്തിലും തീഷ്ണതയിലും പ്രത്യാശയിലും ഏത് പ്രതിസന്ധികലിലും പ്രത്യേകിച്ച് ഈ കാലയളവില്‍ യേശുക്രിസ്തുവിനുവേണ്ടി പോരാടുന്ന ഒരു ഭടനായി പൌലോസ് ശ്ളീഹാ ലേഖനങ്ങളില്‍ ഉദ്ദരിച്ചിരിക്കുന്നപോലെ നല്ല പോര്‍പൊരുതി വിശ്വാസം കാത്ത് നീതിയുടെ വാടാത്ത കിരീടം നമുക്കായി വച്ചിരിക്കുന്നുവെന്ന വിശ്വാസത്തിലും പ്രത്യാശയിലും ജീവിക്കുവാന്‍ ഈ പെരുന്നാള്‍ ആഘോഷം മൂലം പ്രാവര്‍ത്തികമാക്കുവാന്‍ പ്രസംഗത്തിലൂടെ ഫാ. നൈനാന് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
ലാളിത്യജീവിതത്തിന്റെയും നോമ്പ് ഉപവാസവും, പ്രാര്‍ത്ഥനയും പ്രത്യേകിച്ച് കുമ്പിട്ടുള്ള ആരാധനയിലും പ്രാധാന്യം നല്‍കിയും, ചിട്ടയായ ജീവിതക്രമങ്ങള്‍ സാമൂഹിക തിന്മകളോടുള്ള എതിര്‍പ്പ്, സാധുജനപരിപാലനം, പ്രകൃതിയോട് താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള ആര്‍ഭാടരഹിതമായ ജീവിതശൈലിയും തുറന്ന സമീപനവും വിശ്വാസ തീഷ്ണതയും നിറഞ്ഞുനിന്ന ഇടയശ്രേഷ്ഠനായിരുന്നു കാലംചെയ്ത മാര്‍ ഈവാനിയോസ് തിരുമേനിയെന്ന് കുറച്ചുകാലം തിരുമേനിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുവാന്‍ ഭാഗ്യം ലഭിച്ച ഫാ. നൈനാന് കുര്യാക്കോസ് അനുശോചനപ്രസംഗത്തിലൂടെ പറഞ്ഞു. ഈവാനിയോസ് തിരുമേനിയുടെ ദേഹവിയോഗം സഭയ്ക്ക് തീരാനഷ്ടമാണെന്നും ഇടവകയുടെ അനുശോചനം അര്‍പ്പിക്കുകയും പ്രത്യേക ധൂപപ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
ഏപ്രില്‍മാസത്തെ ഇടവകയുടെ പ്രാര്‍ത്ഥന 28ന് വൈകിട്ട് 4ന് ബാബുവിന്റെ ഭവനത്തില്‍ നടത്തപ്പെടുന്നതാണ്. മെയ് മാസത്തെ വിശുദ്ധ കുര്‍ബ്ബാന 12ന് ഉച്ചയ്ക്ക് 2ന് സമ്മര്‍ഹില്‍ പാരിഷ് ചര്‍ച്ചില്‍ നടക്കും.
ഇടവകയുടെ ചാരിറ്റി ഫണ്ടില്‍ നിന്നും നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്കുവാന് അടുത്തമാസം മുതല്‍ അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുവാന് ഇടവക കമ്മിറ്റി തീരുമാനിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. നൈനാന് കുര്യാക്കോസ് – 00353877516463
രാജു സി.എസ്സ് – 07449146566
ജയിംസ് ജോര്‍ജ്ജ് – 07828043867