സന്യാസസമൂഹം സമ്മേളനം 23 മുതല്‍ റാന്നിയില്‍

മലങ്കര ഓര്‍ത്തഡോക്സ് സഭ 17-ാമത് സന്യാസമസൂഹ സമ്മേളനം 23 മുതല്‍ 25 വരെ റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടക്കും. സന്യസ്തരുടെ ജീവനും വിശുദ്ധിയുമുള്ള യാഗമായ സമര്‍പ്പിത ജീവിതം എന്നതാണ് വിഷയം.
23ന് വൈകിട്ട് 6.45ന് അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ മെത്രാപ്പോലീത്താമാരായ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവര്‍ സന്ദേശം നല്‍കും. 7.45ന് ഡോ.എം.എസ്. യൂഹാനോന്‍ റമ്പാന്‍ വിഷയം അവതരിപ്പിക്കും.
24ന് 7ന് അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് ക്ളാസ്. 9.30ന് കിഴക്കമ്പലം കോണ്‍വന്റ് സുപ്പീരിയര്‍ സിസ്റര്‍ എലിസബത്ത്, 11ന് ഫാ. ജേക്കബ് കോയിപ്പള്ളി, 2ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദ എന്നിവര്‍ ക്ളാസെടുക്കും. 6.45ന് ഫാ. സ്കറിയ ക്ളാസ് നയിക്കും. 25ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് സമാപന സന്ദേശം.

Comments

comments

Share This Post