ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ യോങ്കേഴ്സ് സെന്റ് തോമസ് ഇടവകയിലെ രജിസ്ട്രേഷന്‍ കിക്കോഫ് ഏപ്രില്‍ 14ന് നടന്നു.
രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ കിക്കോഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള വിവിധ വിഷയങ്ങള്‍ വിശകലനം ചെയ്ത മാര്‍ നിക്കോളോവോസ് രജിസ്ട്രേഷന്‍ പാക്കേജ് വികാരി വന്ദ്യ റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍-എപ്പിസ്കോപ്പായ്ക്ക് നല്‍കുകയും ചെയ്തു.
സുവനീര്‍ ബിസിനസ് മാനേജര്‍ അജിത് വട്ടശ്ശേരില്‍, ട്രഷറര്‍ തോമസ് ജോര്‍ജ്ജ്, അംഗം കുര്യാക്കോസ് തര്യന്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സുവനീര്‍ കമ്മിറ്റിയംഗം എം.എം. ഏബ്രഹാം യോഗനടപടികള്‍ നിയന്ത്രിച്ചു.

Comments

comments

Share This Post