സ്നേഹസംഗമം ജനഹൃദയങ്ങളിലേക്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്ക് ആത്മീയ നിറവിന്റെ വസന്തമൊരുക്കി സ്നേഹസംഗമം-2013ന് ന്യൂയോര്‍ക്കില്‍ അനുഗ്രഹപ്രഭ ചൊരിഞ്ഞ് തുടക്കം.
ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഗായകരോടും വാദ്യമേളങ്ങളിലെ വിദഗ്ദരോടുമൊപ്പം ആദ്ധ്യാത്മിക രംഗങ്ങളിലുള്ളവരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ സാന്നിധ്യവും സാംസ്കാരിക-സാമൂഹ്യ രംഗങ്ങലിലുള്ളവരുടെ പങ്കാളിത്തവും കൊണ്ട് സ്നേഹസംഗമം ഉദ്ഘാടനചടങ്ങ് പ്രൌഢഗംഭീരവുമായി.
വാലി കോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ മുന്‍ ഫൊക്കാന പ്രസിഡന്റ് പോള്‍ കറുകപ്പള്ളിലിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. വികാരി ഫാ. മാത്യു തോമസ് സ്വാഗതപ്രസംഗം നടത്തി. ബോസ്റണ്‍ മാരത്തോണ്‍ ദുരന്തത്തില്‍ മടണമടഞ്ഞവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ മൌനമാചരിച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് സ്നേഹസംഗമം 2013ന്റെ സ്പോണ്‍സര്‍മാരെ സ്റേജിലേക്ക് ആനയിച്ചു.
അമേരിക്കയിലുടനീളം നടക്കുന്ന ഗാനപരിപാടികളുടെ ഓര്‍ഗനൈസിംഗ് പാര്‍ട്ണര്‍മാര്‍, ദമ്പതികളായ ഗില്‍ബര്‍ട്ട് ജോര്‍ജ്ജുകുട്ടി, രജ്ഞിനി എന്നിവര്‍ ആദ്യമായി സ്റേജിലെത്തി.
ഗ്രാന്റ് സ്പോണ്‍സര്‍ റിയാ ട്രാവല്‍സിനുവേണ്ടി സജിന്‍ സാം, റേഡിയോ പാര്‍ട്ണര്‍ ഗ്ളോറിയ, റേഡിയോയ്ക്കുവേണ്ടി ജോര്‍ജ് മാത്യു, സിത്താര്‍ പാലസ് റെസ്റോറന്റ് ആന്റ് ഗ്രോസറിക്കുവേണ്ടി പ്രസാദ് ഏബ്രഹാം എന്നിവര്‍ സ്റേജിലെത്തി. മലയാളി സംഗമം പത്രം സെലസ്റാ ഇവന്റ്സ് എന്നിവരും സ്പോണ്‍സര്‍മാരാണ്.
തുടര്‍ന്ന് സാമൂഹ്യ-സാംസ്കാരിക രംഗങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പോള്‍ കറുകപള്ളില്‍, ഡോ.ആനി പോള്‍, റോയി എണ്ണച്ചേരില്‍, ഫാ. ഷിബു ഡാനിയേല്‍, ഫിലിപ്പോസ് ഫിലിപ്പ്, അജിത് വട്ടശ്ശേരില്‍, ഷാജി വര്‍ഗീസ്, തോമസ് കോശി, ഇടവക ഭാരവാഹികള്‍ എന്നിവര്‍ സ്റേജിലെത്തി.
മുഖ്യാതിഥി സി.എന്‍.ഐ. ബിഷപ്പ് റൈറ്റ് റവ.ഡോ. ജോര്‍ജ്ജ് നൈനാന്‍ സന്ദേശം നല്‍കി. നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
ആത്മീയതയിലൂടെയുള്ള സംഗീതയാത്രയ്ക്ക് തുടക്കമായത് ഗായകര്‍ എല്ലാവരും ചേര്‍ന്നുള്ള പ്രാര്‍ത്ഥനാ ഗാനത്തോടെയാണ്. കേട്ട് മനസ്സില്‍ പതിഞ്ഞ ട്രഡീഷണല്‍ ഗാനങ്ങളും പുതിയ ട്രന്റിലുള്ള ഗാനങ്ങളും അതീവഹൃദ്യമായി ഗാ.കര്‍ പാടി. കെ.ജി. മര്‍ക്കോസും, ബിനോയി ചാക്കോയും, ഇമ്മാനുവേല്‍ ഹെന്റിയും, അജ്ഞു ജോസഫും ആസ്വാദകരുടെ മനം കവര്‍ന്നു. പ്രശസ്ത സംഗീതജ്ഞന്‍ സുനില്‍ സോളമന്‍ ഓര്‍ക്കസ്ട്രായ്ക്ക് നേതൃത്വം നല്‍കി. വയലിന്‍-ജോര്‍ജ്, തബല-ലാല്‍ജി, ഗിത്താര്‍-സാലു ജയിംസ്, റിഥം-ജോയി, സൌണ്ട്-എബി വിഷ്വല്‍ ഡ്രീംസ്, സോജി കറുകയില്‍, എം.സി.ജോര്‍ജ് തുമ്പയില്‍.
സ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലും, ചിക്കാഗോ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിലും സ്നേഹസംഗമം 2013 വിജയകരമായി നടന്നു.

Comments

comments

Share This Post