സിറിയ: തട്ടിക്കൊണ്ടുപോയ ബിഷപ്പുമാര്‍ക്കു മോചനം

ആലപ്പോ (സിറിയ): സായുധസംഘം തട്ടിക്കൊണ്ടുപോയ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ രണ്ടു ബിഷപ്പുമാരെയും ചൊവ്വാഴ്ച രാത്രിയോടെ മോചിപ്പിച്ചു. ഇരുവരും ആലപ്പോയിലെ സഭാ ആസ്ഥാനത്തേക്കുള്ള യാത്രയിലാണെന്നു റോമന്‍ ഓര്‍ത്തഡോക്സ് സഭാ ബിഷപ്പ് ടോണി യാസിഗി അറിയിച്ചു.
ആലപ്പോ ആര്‍ച്ച് ബിഷപ്പും മലങ്കര സഭാതര്‍ക്ക പരിഹാരത്തിനായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധിയായി രണ്ടുവട്ടം കേരളം സന്ദര്‍ശിച്ചിട്ടുള്ള ആളുമായ ഇബ്രാഹിം യൂഹാനോന്‍ മാര്‍ ഗ്രീഗോറിയോസ്, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ പാത്രിയര്‍ക്കീസ് ജോണ്‍ യാസാജിന്റെ സഹോദരനും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ആലപ്പോ ബിഷപ്പുമായ പൌലോസ് യാസാജ് എന്നിവരെയാണ് സിറിയന്‍ വിമതരെന്നു സംശയിക്കുന്ന സായുധസംഘം തട്ടിക്കൊണ്ടുപോയത്.
ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കുശേഷം ആകമാന സുറിയാനി സഭയുടെ പാത്രിയര്‍ക്കീസ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ആര്‍ച്ച് ബിഷപ്പാണ് ഇബ്രാഹിം മാര്‍ ഗ്രീഗോറിയോസ്. വത്തിക്കാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിലും സജീവസാന്നിധ്യമാണ്. സിറിയന്‍ സര്‍ക്കാരിലും അദ്ദേഹത്തിനു വലിയ സ്വാധീനമുണ്ട്.
രണ്ടുമാസം മുമ്പ് തടവിലാക്കപ്പെട്ട ഗ്രീക്ക് ഓര്‍ത്തഡോക്സ്, കത്തോലിക്കാ വിഭാഗങ്ങളിലെ രണ്ടു വൈദികരുടെ മോചനത്തിനായി വിമതരുമായി ചര്‍ച്ച നടത്തി മടങ്ങുംവഴിയാണ് ബിഷപ്പുമാരെ തട്ടികൊണ്ടുപോയത്. ഇവരുടെ കാര്‍ ഡ്രൈവര്‍ ഡീക്കന്‍ ഫാത്തൂഹിനെ പിന്നീട് വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈദികരുടെ മോചനത്തിനു മധ്യസ്ഥ്യം വഹിച്ച നാലാമനെ അക്രമികള്‍ വഴിയില്‍ ഇറക്കിവിട്ടു. ഇദ്ദേഹത്തില്‍ നിന്നാണ് തട്ടിക്കൊണ്ടുപോകലിന്റെ വിവരം പുറത്തറിഞ്ഞത്.തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് ആലപ്പോ പട്ടണത്തിലേക്കുള്ള വഴിയില്‍ ആയുധധാരികള്‍ കാര്‍ തടഞ്ഞാണ് ബിഷപ്പുമാരെ തട്ടികൊണ്ടുപോയത്.
ചെച്നിയന്‍ വിമതരാണു സംഘത്തിലുള്ളതെന്നു രക്ഷപ്പെട്ട മധ്യസ്ഥന്‍ അറിയിച്ചു. ഇയാളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഫാത്തൂഹിന്റെ മകനാണു മണിക്കൂറുകള്‍ക്കുശേഷം വഴിയരികില്‍ പിതാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.
ബിഷപ്പുമാരുമായോ, തട്ടിക്കൊണ്ടു പോയവരുമായോ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അപഹര്‍ത്താക്കളുടെ ആവശ്യം എന്തായിരുന്നുവെന്നും വ്യക്തിമല്ലെന്നു പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറി ബിഷപ്പ് ഡാനിയേല്‍ മത്താ കൂറിയ അറിയിച്ചു.
“സിറിയയിലെ മുസ്ളിംകളുമായി ക്രൈസ്തവര്‍ക്ക് ഒരു ശത്രുതയുമില്ല. രാജ്യത്തിനു പുറത്തു നിന്നു വന്നിട്ടുള്ള താലിബാന്‍, ചെച്നിയന്‍ ഗ്രൂപ്പുകളുമായി മാത്രമാണ് വിരോധമുള്ളത്. സിറിയയിലെ മുസ്ളിംകളുമായി നൂറ്റാണ്ടുകള്‍ നീണ്ട സഹവാസമുള്ളവരാണ് ക്രൈസ്തവര്‍. ഞങ്ങളെ ഭീതിപ്പെടുത്തുന്ന ഒരു നടപടിയും സിറിയന്‍ മുസ്ളിംകളില്‍ നിന്നുണ്ടാവില്ല”-അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയില്‍ ആയിരുന്ന ബിഷപ്പ് യാസാജി ആലപ്പോയില്‍ ചര്‍ച്ചയ്ക്കു വരണമെന്നായിരുന്നു വൈദികരുടെ മോചനത്തിനായുള്ള കരാറിലെ ഒരു വ്യവസ്ഥ. ആര്‍ച്ച് ബിഷപ്പ് ഇബ്രാഹിം മാര്‍ ഗ്രീഗോറിയോസ് അദ്ദേഹത്തിനൊപ്പം ചേരുകയായിരുന്നു. സര്‍ക്കാരിന്റെ തടവിലുള്ള തങ്ങളുടെ പ്രവര്‍ത്തകരെ മോചിപ്പിക്കുന്നതിനു സമ്മര്‍ദം ചെലുത്താനോ, മോചനദ്രവ്യം നേടാനോ വേണ്ടിയാവാം തട്ടിക്കൊണ്ടുപോകലെന്നു ഡാനിയേല്‍ മത്താ കൂറിയ അറിയിച്ചു. സിറിയന്‍ ഭരണ നേതൃത്വവുമായും വിമതരുമായും ബിഷപ്പ് യാസാജിന് അടുത്ത ബന്ധമാണുള്ളത്. സിറിയയിലെ ഏതെങ്കിലും വിമത ഗ്രൂപ്പുകള്‍ക്കു ബിഷപ്പുമാരുമായി വിദ്വേഷമുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
His Holiness the Catholicos Condemns Kidnapping
His Holiness the Catholicos of the East has condemned the abduction of His Eminence Mar Gregorios Yohanna Ibrahim of the Syriac Orthodox Archdiocese of Aleppo, and Metropolitan Paul Yazigi of the Greek Orthodox Archdiocese of Aleppo. Kalpana His Holiness has requested the prayers of all faithful people around the world, for the safe return of both these Hierarchs.

Comments

comments

Share This Post